Sections

ഓണത്തെ വരവേൽക്കാൻ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ്

Thursday, Sep 12, 2024
Reported By Admin
Air India Express Boeing 737-8 featuring Kerala's Kasavu tail art design.

ഓണപ്രതീതിയിൽ കൊച്ചി വിമാനത്താവളം


കൊച്ചി: മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാൻ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് നവ്യാനുഭവമായി. 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയിൽ ആർട്ടുകളാണുള്ളത്. കേരളത്തിൻറെ കസവ്, തമിഴ്നാടിൻറെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിൻറെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ് വിവിധ വിമാനങ്ങളുടെ ടെയിൽ ആർട്ടിലുള്ളത്. 85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ് ആഴ്ച തോറും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.

കൊച്ചിയിൽ നിന്നും ബാംഗ്ലൂർ, ഡെൽഹി, ഹൈദരാബാദ്, കോൽക്കത്ത, അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബൈ, മസ്ക്കറ്റ്, കുവൈറ്റ്, റിയാദ്, സലാല, ഷാർജ എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാന സർവ്വീസുകളുണ്ട്. അമൃത്സർ, അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വർ, ചെന്നൈ, ഗോവ, ഗുവാഹത്തി, ഗ്വാളിയർ, ഇൻഡോർ, ജയ്പൂർ, ലഖ്നൗ, മുംബൈ, മംഗലാപുരം, പുണെ, റാഞ്ചി, ശ്രീനഗർ, സൂറത്ത്, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളുമുണ്ട്.

തിരുവനന്തപുരത്ത് നിന്നും 63 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചതോറുമുള്ളത്. ബാഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കണ്ണൂർ, അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബൈ, മസ്ക്കറ്റ്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വർ, ഡെൽഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയർ, ഇൻഡോർ, ജയ്പൂർ, കൊച്ചി, കോൽക്കത്ത, കോഴിക്കോട്, ലഖ്നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളുമുണ്ട്.

കോഴിക്കോട് നിന്നും 86 സർവ്വീസുകളാണുള്ളത്. ബാംഗ്ലൂർ, അൽഐൻ, അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്, മസ്ക്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വർ, ചെന്നൈ, ഡെൽഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയർ, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കോൽക്കത്ത, ലഖ്നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളുമുണ്ട്.

കണ്ണൂരിൽ നിന്നും 57 വിമാന സർവീസുകളാണ് ആഴ്ച തോറും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്, മസ്ക്കറ്റ്, റാസൽഖൈമ, റിയാദ്, ഷാർജ് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാനങ്ങളുണ്ട്. തിരുവനന്തപുരത്തേക്ക് വൺ സ്റ്റോപ് വിമാന സർവ്വീസുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.