Sections

നഷ്ടം രേഖപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Thursday, Sep 22, 2022
Reported By admin
Air India Express

24 ബോയിംഗ് 737 വിമാനനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.2021-22ല്‍ 10172 സര്‍വ്വീസുകളാണ് കമ്പനി നടത്തിയത് 

 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 72.33 കോടി രൂപയാണ് കമ്പനിയുടെ നഷ്ടമായി കണക്കാക്കുന്നത്.കോവിഡ് ലോക്ഡൗണുകളെ തുടര്‍ന്ന് സര്‍വ്വീസുകള്‍ ഇടിഞ്ഞതാണ് എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 3522 കോടി രൂപയാണ് ഇക്കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകെ വരുമാനം.

3250 കോടി രൂപയാണ് കമ്പനിയുടെ ആകെ ചെലവ്.2020-21 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 98.21 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.ഇതിന് മുമ്പ് 2014-15ല്‍ ആണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്.അന്ന് 61 കോടിരൂപയായിരുന്നു അറ്റനഷ്ടം.എയര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. 

24 ബോയിംഗ് 737 വിമാനനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.2021-22ല്‍ 10172 സര്‍വ്വീസുകളാണ് കമ്പനി നടത്തിയത്.ഇന്ത്യയില്‍ നിന്ന് 15 വിദേശ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്.ദുബായി, അബുദാബി, ഷാര്‍ജ, റാസ്-അല്‍ ഖൈമ, അല്‍ എയ്ന്‍, മസ്‌കറ്റ്, സലാല, ബഹ്‌റൈന്‍, ജിദ്ദ, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നിവിങ്ങളിലേക്കാണ് സര്‍വ്വീസ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.