Sections

എയർ ഏഷ്യാ ഇന്ത്യയുമായി ചേർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് 816 കാബിൻ ക്രൂ അംഗങ്ങളെ നിയമിച്ചു

Friday, Jun 09, 2023
Reported By Admin
Air India and Air Asia

രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂകൾ വഴി 816 കാബിൻ ക്രൂ അംഗങ്ങളെ നിയമിച്ചു


കൊച്ചി: എയർ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 816 കാബിൻ ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂകൾ വഴിയാണ് ഇവരെ നിയമിച്ചത്.

എയർലൈനിൻറെ വൻ തോതിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങൾ. യാത്രക്കാർക്ക് സവിശേഷമായ സൗകര്യങ്ങൾ നല്കുന്ന എയർ ഇന്ത്യ എക്സ്പ്രസിൻറെ പുതിയ മുഖമായി ഈ നിയമിക്കപ്പെട്ടവർ പ്രവർത്തിക്കും.

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം രാജ്യത്തെ വിവിധ പട്ടണങ്ങളിൽ നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂകൾക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ടവർ എയർ ഇന്ത്യ എക്സ്പ്രസിൻറെ മുംബൈയിലെ പരിശീലന കേന്ദ്രത്തിൽ സമഗ്ര പരിശീലനവും നേടി.

ക്യാബിൻ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനൊപ്പം, ഈ കാലയളവിൽ 280-ലധികം പൈലറ്റുമാരെ നിയമിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് അതിൻറെ പൈലറ്റുമാരുടെ പട്ടികയും ശക്തിപ്പെടുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.