- Trending Now:
കൊച്ചി: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ലഭ്യമാക്കാനായി അവാർഡ് വിന്നിങ് ഇൻ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറിനെ ഉൾപ്പെടുത്തുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂൺ 22 മുതൽ എയർ ഇന്ത്യ എക്സ്പ്രസിലെ അതിഥികൾക്ക് ഗോർമേറിൻറെ ചൂടേറിയ ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്കു ചെയ്യാം. മാസ്റ്റഴേ്സ് ഷെഫ് സ്പെഷ്യലുകൾ, ലോകത്തിലെ ഏറ്റവും മികച്ചവ, പ്രാദേശിക വിഭവങ്ങൾ, ഓൾ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്സ്, സാൻഡ് വിച്ചുകളും റോളുകളും ഡെസർട്ടുകളും തുടങ്ങിയവയെല്ലാം എയർലൈനിൻറെ പുതിയ കോ-ബ്രാൻഡഡ് വെബ്സൈറ്റായ airindiaexpress.com വഴി മുൻകൂട്ടി ബുക്കു ചെയ്യാനാവുന്നതിൽ ഉൾപ്പെടുന്നു.
വിമാനത്തിൽ നല്കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂർ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.
വൈവിധ്യമാർന്ന താല്പര്യങ്ങൾ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആൻഡ് ബിവറേജ് മെനുവിൽ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയൻ, പെസ്ക്കറ്റേറിയൻ, വീഗൻ, ജെയിൻ, നോൺ വെജിറ്റേറിയൻ, എഗറ്റേറിയൻ മീലുകൾ ലഭിക്കുന്ന വിപുലമായ ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്.
ഏറ്റവും മികച്ച വിഭവങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ട് ഇൻ ഫ്ളൈറ്റ് ഡൈനിങിൻറെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. പണത്തിനു മൂല്യം നല്കുന്ന സേവനങ്ങൾ അതിഥികൾക്ക് നല്കാനുള്ള പ്രതിബദ്ധതയാണു തങ്ങൾ തുടരുന്നത്. ആകാശത്തിൽ 36,000 അടി ഉയരത്തിൽ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിൻറെ സേവനങ്ങൾ ആസ്വദിക്കുവാൻ തങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഏഷ്യ ഇന്ത്യ ഓപറേറ്റു ചെയ്യുന്ന വിമാനങ്ങളിലും ഗോർമേറിൻറെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുൻപും വരെ എയർലൈനിൻറെ ഏകീകൃത കസ്റ്റമർ ഇൻറർഫേസായ airindiaexpress.com ൽ മീലുകൾ മുൻകൂട്ടി ബുക്കു ചെയ്യാം. ഗോർമേർ അവതരിപ്പിക്കുന്നതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് അതിൻറെ ഭക്ഷണ ഓഫറുകൾ വിപുലീകരിക്കുകയാണ്. കോംപ്ലിമെൻററി ലഘുഭക്ഷണ ബോക്സുകൾക്ക് പകരം ഗോർമേർ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് അനുഭവത്തിൻറെ ഭാഗമായി വൈവിധ്യമാർന്ന പ്രീ-ബുക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. 2023-നെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിൻറെ ഭാഗമായി എല്ലാ പ്രീ ബുക്ക്ഡ് മീലുകൾക്കുമൊപ്പം മിക്സഡ് ബെറി റാഗി ഹൽവ ഡെസർട്ട് കോംപ്ലിമെൻററിയായി ഗോർമേർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോർമേർ സേവനം ലഭ്യമാക്കുന്നതിൻറെ മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപാർച്ചർ ടെർമിനലിൽ ഗോർമേർ ഭക്ഷണം രുചിക്കുന്നതിനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. എണ്ണൂറിൽ ഏറെ യാത്രക്കാരാണ് പരിപാടിയിലൂടെ പുതിയ ഗോർമേർ മെനു രുചിച്ചത്.
ഗോർമേർ എയർ ഇന്ത്യ എക്സ്പ്രസിലെത്തുന്നതിൻറെ പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് നല്കും. ബൈ ഓൺ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങൾക്കും ഇളവുണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ ഫ്ലൈറ്റുകളിൽ ഈ ആനുകൂല്യ കാലാവധിയിൽ ഗോർമേർ മീലുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യങ്ങൾലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.