- Trending Now:
കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയിൽ ആരംഭിച്ചു. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1088 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.
ഓണക്കാലത്ത് മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂർ, ബാംഗ്ലൂർ- ചെന്നൈ മുതൽ ഡെൽഹി-ഗ്വാളിയർ, ഗുവാഹത്തി- അഗർത്തല തുടങ്ങി നിരവധി റൂട്ടുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് 3 കിലോ അധിക ക്യാബിൻ ബാഗേജ് നേരത്തെ ബുക്ക് ചെയ്താൽ സൗജന്യമായി ലഭിക്കും. കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.
വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 8 ശതമാനം വരെ ന്യൂ കോയിനുകൾ, 40 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, പാനീയങ്ങൾ, ബിസ്, പ്രൈം സീറ്റുകൾ, മുൻഗണന സേവനങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് നിരക്കുകൾ എയർ ഇന്ത്യ എക്സ്പ്രസിൻറെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് മാറ്റുന്നതിനും അവസരമുണ്ട്. അതിവേഗ വികസനത്തിൻറെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിൻറെ ഫ്ളീറ്റിലേക്ക് ഉൾപ്പെടുത്തുന്നത്. 2023 ഒക്ടോബറിന് ശേഷം ഉൾപ്പെടുത്തിയ 30 ലധികം പുതിയ വിമാനങ്ങളിൽ 4 മുതൽ 8 വരെ ബിസ് ക്ലാസ് സീറ്റുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.