- Trending Now:
കൊച്ചി: ഇന്ത്യ, ഗൾഫ്, തെക്കൻ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ഡിസംബർ 20 മുതൽ ബാങ്കോക്കിലേക്കും പുതിയ സർവ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ. കൊച്ചിയിൽ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സർവ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സർവ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ബാങ്കോക്കിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുന്നതോടെ തെക്ക് കിഴക്കൻ ഏഷ്യയിലെ തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലപ്പെടുത്തുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. രാജ്യത്തെ വളർന്നു വരുന്ന സാമ്പത്തിക കേന്ദ്രങ്ങളായ പൂനെ, സൂറത്ത് എന്നിവിടങ്ങളിൽ നിന്നും ഈ പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചും കൂടുതൽ സർവ്വീസുകൾ നടത്തുന്നത് വഴി ആഭ്യന്തര മേഖലയിലും മികച്ച യാത്രാ അനുഭവം ഒരുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 400 ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് മാത്രം 344 വിമാന സർവീസുകളാണ് ആഴ്ച തോറും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയിൽ നിന്നും 128, തിരുവനന്തപുരത്ത് നിന്നും 66, കോഴിക്കോട് നിന്നും 91, കണ്ണൂരിൽ നിന്നും 59 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.