- Trending Now:
കൊച്ചി: പുതുതായി സൃഷ്ടിച്ച ഗ്രൂപ്പ് ഹെഡ്-ഗവേണൻസ്, റെഗുലേറ്ററി, കംപ്ലയൻസ് (ജിആർസി), കോർപ്പറേറ്റ് അഫേഴ്സ് തസ്തികയിൽ പി ബാലാജിയെ എയർ ഇന്ത്യ നിയമിച്ചു.
2024 ജനുവരി 11-ന് ബാലാജി പുതിയ റോൾ ഏറ്റെടുത്ത് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംബെൽ വിൽസണ് റിപ്പോർട്ട് ചെയ്യും. ഗവൺമെൻറ് അഫേഴ്സ്, ലീഗൽ, എതിക്സ്, സുസ്ഥിരത കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവിൽ അദ്ദേഹം മേൽനോട്ടം വഹിക്കും.
ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ കരിയർ ആരംഭിച്ച ബാലാജിക്ക് 30-ലധികം വർഷത്തെ അനുഭവസമ്പത്തുണ്ട്. ടെലികോം, ഐടി മേഖല, റെഗുലേറ്ററി പോളിസി, കംപ്ലയൻസ്, സെയിൽസ്, പ്രൊഡക്ട് മാനേജ്മെൻറ്, മാർക്കറ്റിംഗ്, സ്ട്രാറ്റജി, എം&എ, ഓപ്പറേഷൻസ് തുടങ്ങിവയിലാണ് എക്സ്പീരിയൻസ്. വോഡഫോൺ ഐഡിയ ലിമിറ്റഡിൽ ഒരു പതിറ്റാണ്ട് നീണ്ട റെഗുലേറ്ററി, പബ്ലിക് പോളിസി പ്രവർത്തനങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യയിൽ ചേരുന്നത്.
ബാലാജി എയർ ഇന്ത്യയിൽ ചേരുന്നതിൽ സന്തോഷമുണ്ട്. റെഗുലേറ്ററി, പോളിസി സ്പേസിൽ പ്രവർത്തിച്ച അറിവും അനുഭവസമ്പത്തും എയർ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന് വിലപ്പെട്ടതായിരിക്കും. ആഗോള വ്യോമയാന മേഖലയിലെ ഉയർന്ന തലങ്ങളിലേക്ക് എയർലൈനെ കൊണ്ടുപോകാൻ ആവശ്യമായ ഉന്നത നേതൃത്വത്തെ കെട്ടിപ്പടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.