Sections

ഒക്ടോബർ 23 മുതൽ കൊച്ചി-ദോഹ നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

Monday, Oct 02, 2023
Reported By Admin
Air India

കൊച്ചി: ഇന്ത്യയിലെ മുൻനിര ഗ്ലോബൽ കരിയറായ എയർ ഇന്ത്യ ഈ മാസം 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സർവീസ് കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്.

കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയിൽ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയിൽ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയിൽ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും.

നിലവിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇൻറർനാഷണൽ സെക്ടറുകളിൽ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സർവീസ് ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ എയർ ഇന്ത്യയുടെ പ്രവർത്തനം കൂടുതൽ ശക്തമാകും.

www.airindia.com എന്ന എയർ ഇന്ത്യയുടെ വെബ് സൈറ്റ്, മൊബൈൽ ആപ്പ്, ഓൺലൈൻ ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള ട്രാവൽ ഏജൻറുമാർ എന്നീ മാർഗങ്ങളിലൂടെയെല്ലാം ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.