- Trending Now:
നവീകരിച്ച വെബ്സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ. വർഷാവസാനത്തിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ആണ് എയർ ഇന്ത്യ സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്.
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളുടെ ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും. വളർച്ചയ്ക്കായുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ആഗ്രഹിക്കുന്ന ഉയരങ്ങൾ കൈവരിക്കുന്നതിന് കുറച്ച് വർഷങ്ങൾ എടുക്കും. എന്നാൽ ഞങ്ങൾ ഒരു മികച്ച തുടക്കം ഉണ്ടാക്കി, ഇതുവരെ നേടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം,' വിൽസൺ പറഞ്ഞു.
ന്യൂസിലൻഡുകാരനായ വിൽസൺ ജൂലൈയിൽ എയർ ഇന്ത്യയുടെ ചുമതലയേറ്റു, വിഹാൻ എന്ന എയർലൈനിന്റെ പദ്ധതിക്ക് നേതൃത്വം നൽകി. ഫ്ലീറ്റ്, നെറ്റ്വർക്ക് വളർച്ച, വിപണി വിഹിതം വർധിപ്പിക്കുന്നതിനുള്ള ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തലുകൾ എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു.
36 വിമാനങ്ങൾ വാടകയ്ക്കെടുക്കുമെന്നും മൂന്ന് പുതിയ റൂട്ടുകൾ ചേർക്കുമെന്നും പത്ത് റൂട്ടുകൾ കൂടി പദ്ധതിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എയർലൈനിന്റെ വിപുലീകരണത്തിനായി 1,200- ലധികം ജീവനക്കാരെ നിയമിച്ചു. വിമാനങ്ങൾക്കായി എയർബസുമായും ബോയിംഗുമായും ചർച്ചകൾ നടത്തുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന വ്യോമയാന വിപണിയിൽ തങ്ങളുടെ ശേഷി വർധിപ്പിക്കാനാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓർഡർ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ 72 737 മാക്സ് ജെറ്റുകൾ വാങ്ങാനുള്ള കരാർ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം 9 ബില്യൺ ഡോളർ കരാർ ആയിരുന്നു അത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.