Sections

എയര്‍ ഇന്ത്യ പ്രതിസന്ധികള്‍ മറികടക്കുന്നു; ജീവനക്കാരും സന്തോഷത്തില്‍

Friday, Aug 26, 2022
Reported By admin
air india

പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്

 

എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബര്‍ 1 മുതല്‍  പുനസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയര്‍ ഇന്ത്യയെ  ആറുമാസം മുന്‍പാണ്  ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75  ശതമാനം ശമ്പളം ഇതിനു മുന്‍പ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചര്‍ച്ചയില്‍  2022 സെപ്റ്റംബര്‍ 1 മുതല്‍ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

സ്വകാര്യ വത്കരണം നടന്നെങ്കിലും എയര്‍ ഇന്ത്യ പഴയ പ്രതാപം വീണ്ടെടുത്തിട്ടില്ല. കോവിഡ് മഹാമാരി എയര്‍ലൈന്‍ വ്യവസായത്തെ സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍  ശമ്പളം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ലൈന്‍ നീങ്ങി. 

എയര്‍ ഇന്ത്യയില്‍ ആകെ 12,085 ജീവനക്കാരുണ്ട്, അവരില്‍ 8,084 പേര്‍ സ്ഥിരം ജോലിക്കാരും 4,001 പേര്‍ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. എന്നാല്‍  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 എയര്‍ ഇന്ത്യ ജീവനക്കാരാണ്  വിരമിക്കാനൊരുങ്ങുന്നത്. 

കൂടുതല്‍ വളര്‍ച്ച ഈ വര്‍ഷം ലക്ഷ്യമിടുന്ന എയര്‍ ഇന്ത്യ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലേക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്. 300 ചെറിയ ജെറ്റുകള്‍ ആണ് എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതി ഇടുന്നത്. ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.