എ ഐ ടെക്നോളജി കാലഘട്ടത്തിൽ സെയിൽസ്മാൻമരുടെ ഭാവിയെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. എല്ലാ മേഖലകളിലും എന്നപോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെയിൽസിനും ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ട്. പക്ഷേ സെയിൽസിനെ സംബന്ധിച്ച് ജോലി സാധ്യത വളരെയധികം കുറയും എന്നതിൽ സംശയമില്ല. ടെലി കോളിംഗ്, ഓർഡർ എടുക്കുക എന്നീ കാര്യങ്ങൾക്ക് എ ഐ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കും. ഈ കാലഘട്ടത്തിൽ സെയിൽസ്മാൻമാർ അവരുടെ ജോലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുംറിച്ചാണ് ഇന്ന് പറയുന്നത്.
- ടെക്നോളജി കൊണ്ട് നമുക്ക് ഗുണവും ദോഷവും ഉണ്ട്. കൂടുതലും ഗുണമാണെന്ന് നോക്കിയാൽ മനസ്സിലാകും. ആളുകൾ വിവിധതരത്തിലാണ് ടെക്നോളജി അറിയുന്നവരും അറിയാത്തവരും. പണ്ടത്തെ കാലത്ത് സാക്ഷരരും നിരക്ഷരരും എന്നു പറയുന്നതുപോലെയാണ് ടെക്നോളജി അറിയുന്നവരും അറിയാത്തവരും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം. ഇന്ന് സാക്ഷരതയിൽ അല്ല കാര്യം ടെക്നോളജി അറിയുന്നവരാണ് ജീവിത വിജയം കൈവരിക്കുന്നത്. അങ്ങനെ ടെക്നോളജി അറിയുന്ന ആളുകളായി സെയിൽസ്മാൻമാർ തീർച്ചയായും മാറിയിരിക്കണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എ ഐ ടെക്നോളജി വരുന്ന സമയത്ത് അതിനെക്കുറിച്ചുള്ള ധാരണ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് ആ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് മികച്ച സെയിൽസ്മാനായി മാറുവാൻ സാധിക്കും.
- എ ഐ ഉപയോഗിച്ച് കഴിഞ്ഞാൽ സെയിൽസ് രംഗത്ത് നിങ്ങളുടെ കഴിവ് വർധിപ്പിക്കാൻ സാധിക്കും. ഉദാഹരണമായി പ്രസന്റേഷൻ ഓരോ കസ്റ്റമറിന്റെയും സ്വഭാവം അനുസരിച്ച് ടെക്നോളജി ഉപയോഗിച്ചുകൊണ്ട് പ്രസന്റേഷൻ രീതികൾ മാറ്റി ചെയ്യാൻ സാധിക്കും. എ ഐ ടെക്നോളജിക്ക് അത് ചെയ്യാൻ സാധിക്കും. ഓരോ കസ്റ്റമേഴ്സിനും ഏത് തരത്തിലുള്ള പ്രസന്റേഷൻ വേണമെന്ന് മനസ്സിലാക്കി എ ഐ തന്നെ നമുക്ക് മാർഗ്ഗനിർദേശം നൽകിക്കൊണ്ട് മികച്ച ഒരു പ്രസന്റേഷൻ നിങ്ങൾക്ക് ഉണ്ടാകാൻ സാധിക്കും.
- ഏത് എ ഐ വന്നാലും മനുഷ്യന്റെ എഫിഷ്യൻസിസിയുടെ മുന്നിൽ ഇതൊന്നും ഒന്നുമല്ല. നിങ്ങൾ സ്വയം എഫിഷ്യൻസി കൂട്ടുകയാണെങ്കിൽ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ എഫിഷ്യൻസി കൂട്ടുവാൻ എപ്പോഴും ശ്രമിക്കണം. എപ്പോഴും ടെക്നോളജിയെ കുറിച്ച് കുറ്റം പറയുകയും ഇത് വന്നു കഴിഞ്ഞാൽ തന്റെ ജോലി പോകും എന്ന് പറഞ്ഞ് ടെൻഷനടിച്ച് സമയം കളയാതെ നിങ്ങളുടെ എഫിഷ്യൻസി കൂട്ടുവാൻ വേണ്ടി ശ്രമിക്കണം. അത് നിങ്ങൾക്ക് ഒരു അസറ്റായി മാറും.
- മനുഷ്യന്റെ പെരുമാറ്റങ്ങളും, പ്രത്യേകതകളും, സ്വഭാവവും മനസ്സിലാക്കി കഴിഞ്ഞാൽ അത് സെയിൽസിൽ വളരെയധികം ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഇതൊന്നും ഒരു പരിധിക്ക് അപ്പുറം മനസ്സിലാക്കുവാൻ എ ഐ ക്ക് സാധിക്കില്ല.അത് നിങ്ങൾക്ക് മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. ആ തരത്തിൽ ഉയർന്ന സെയിൽസ് നൈപുണ്യം നിങ്ങൾക്കുണ്ടെങ്കിൽ അത് വളരെ ഒരു പ്രത്യേകത തന്നെയാണ്.
- മറ്റൊരുതരത്തിൽ ചിന്തിച്ചാൽ ടെക്നോളജി വരുമ്പോൾ സെയിൽസ് രംഗത്ത് വലിയ സാധ്യതകളും ഉയർച്ചകളും ഉണ്ടാകും. അത്തരത്തിൽ ചിന്തിച്ച് അങ്ങനെയുള്ള ഒരാളായി നിങ്ങൾ മാറിയാൽ ശോഭന കരമായ ഉയർച്ച നിങ്ങളിലേക്ക് എത്തിക്കാൻ വഴിയൊരുക്കും. അങ്ങനെ സെയിൽസ് രംഗത്ത് ടെക്നോളജിയെ നിങ്ങളുടെ വരുതിയിലാക്കി സഹായിയായി മാറ്റിക്കൊണ്ട് ഉയരങ്ങളിലേക്ക് എത്തുക എന്നതാണ് ഈ സാഹചര്യത്തിൽ സെയിൽസ്മാന്മാർ ചെയ്യേണ്ട കാര്യം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ്മാനും പബ്ലിക് സ്പീക്കിംഗിന്റെ പ്രാധാന്യവും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.