- Trending Now:
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സമ്പ്രദായമായ 340 'അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍' യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സംവിധാനം സ്ഥാപിക്കാം.
ഇതില്‍ 16 ചെടിച്ചട്ടികളും 80 കിലോ ഭാരമുള്ള പരിപോഷിപ്പിച്ച നടീല്‍മാധ്യമവും (ചകിരിച്ചോര്‍) 25 ലീറ്റര്‍ സംഭരണശേഷിയുള്ള തുള്ളിനനസൗകര്യവും 'അര്‍ക്ക പോഷക രാസ' ലായനിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന് 75 ശതമാനം ധനസഹായവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. മുളക്, കത്തിരിക്ക, തക്കാളി, ബീന്‍സ്, ഫ്രഞ്ച് ബീന്‍സ്, ചീര, പാലക്, മെല്ലി, റാഡിഷ് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.