Sections

കാര്‍ഷിക സാമഗ്രികള്‍; അപേക്ഷ ക്ഷണിച്ചു 

Saturday, Nov 19, 2022
Reported By admin
agriculture

സബ്‌സിഡി നിരക്കില്‍ ലഭിക്കുവാന്‍ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

 

ദേശീയ തേന്‍ ദൗത്യത്തിന് കീഴില്‍ തേനീച്ചപെട്ടികളും അനുബന്ധ സാമഗ്രികളും സബ്‌സിഡി നിരക്കില്‍ ലഭിക്കുവാന്‍ തേനീച്ചകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മുന്നോക്ക  പിന്നോക്ക , പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വനിതകള്‍, തൊഴില്‍രഹിതരായ യുവതീയുവാക്കള്‍, ബി പി എല്‍ വിഭാഗം, തേനീച്ചവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ എന്നിവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 18-55 വയസ്സ് ആണ്.

അപേക്ഷകള്‍ 2022 ഡിസംബര്‍ 9 നകം  തിരുവനന്തപുരം ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍, സംസ്ഥാന ഓഫീസ്, വൃന്ദാവന്‍ ഗാര്‍ഡന്‍, പട്ടം പി.ഒ., പിന്‍-695004 എന്ന വിലാസത്തില്‍  സമര്‍പ്പിക്കാം .വിശദവിവരങ്ങള്‍ക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2331625. ഇമെയില്‍  sotvm.kvic@gov.in, kvictvm@gmail.com.

മണ്‍പാത്ര ചക്രം സബ്സിഡി നിരക്കില്‍ 

ദേശീയ കുംഭാര്‍ സശാക്തീകരണ്‍ 2022-23 പദ്ധതിയുടെ  കീഴില്‍ മണ്‍പാത്ര ചക്രം സബ്സിഡി നിരക്കില്‍ ലഭിക്കുവാന്‍  മണ്‍പാത്ര നിര്‍മാതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. പ്രായപരിധി: 18-55  വയസ്സ്. മുന്നോക്ക  പിന്നോക്ക പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വനിതകള്‍, തൊഴില്‍രഹിതരായ യുവതീയുവാക്കള്‍, ബി പി എല്‍  വിഭാഗം, മണ്‍പാത്ര നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 

അപേക്ഷകള്‍ 2022 ഡിസംബര്‍ 9നകം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ , സംസ്ഥാന ആഫീസ് , വൃന്ദാവന്‍ ഗാര്‍ഡന്‍,  പട്ടം  പി.ഒ, തിരുവനന്തപുരം, പിന്‍-695004 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം  . വിശദവിവരങ്ങള്‍ക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ സംസ്ഥാന ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍.0471-2331625. Email: sotvm.kvic@gov.in, kvictvm@gmail.com.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.