- Trending Now:
ഹരിതം സമൃദ്ധം കാർഷിക ധനസഹായ പദ്ധതിയുടെ ഭാഗമായി കാർഷിക വായ്പ ബോധവത്കരണ ക്ലാസ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. കൃഷിയെ പ്രോത്സാഹിപ്പിച്ച് ഹരിത ഗ്രാമമാക്കി മാറ്റുന്നതിന് നബാർഡും ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്പ്മെന്റിന്റെ കീഴിലാണ് സംഘടിപ്പിച്ചത്.
നബാർഡിന്റെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്ന ആശയം അനുസരിച്ച് കാർഷിക വായ്പകൾ നൽകി പദ്ധതി വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ മാർക്കറ്റിംഗ് സാധ്യതകൾക്കും വഴിയൊരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ലാസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, കൃഷി ഓഫീസർ തോമസ് കെ സി , സി എസ് ആർ ഡി ഡയറക്ടർ സി ആർ ജയരാജൻ, ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ഷമിൽ , വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.