- Trending Now:
ഇസ്രയേലിൽ പോയി കൃഷിപഠിക്കാൻ കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പ് അവസരമൊരുക്കുന്നു. പരമാവധി 20 കർഷകർക്കാണ് അവസരം.അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇസ്രയേൽ കൃഷിയിൽ മികവ് പുലർത്തുന്നത്. ഈ സാങ്കേതികവിദ്യകൾ നേരിട്ടുകണ്ടു മനസ്സിലാക്കാനാണ് അവസരം. താത്പര്യമുള്ളവർ ഡിസംബർ 29-നകംഅപേക്ഷിക്കണം.
തിങ്കളാഴ്ച മുതൽ 29 വരെ അപേക്ഷിക്കാം. താത്പര്യമുള്ള കർഷകർ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in) മുഖേന അപേക്ഷിക്കണം.10 വർഷത്തിനുമുകളിൽ കൃഷിപരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികൾ പ്രയോഗിക്കാൻ താത്പര്യമുള്ള കർഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക. മറ്റു മുൻഗണനാ മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.