- Trending Now:
ആലപ്പുഴ: അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാർഷിക വ്യവസായിക പ്രദർശനത്തിന്റെ ലോഗോ പ്രകാശനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. ഡിസംബറിലാണ് പ്രദർശനം. ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ കളക്ടർ ഹരിത വി. കുമാർ അധ്യക്ഷത വഹിച്ചു.
കാർഷിക ശാസ്ത്ര സാഹിത്യ ശാഖയിലെ രചനകൾക്ക് കർഷകശ്രീ ടി.എസ്. വിശ്വനെയും ബി.ടെക് പരീക്ഷയിലെ ഉന്നത വിജയത്തിന് വിഷ്ണു നന്ദനനെയും ആദരിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ സുമ, സൊസൈറ്റി സെക്രട്ടറി രവി പാലത്തിങ്കൽ, ഡോ.കെ.ജി. പത്മകുമാർ, പി. വെങ്കിട്ടരാമൻ അയ്യർ, പി.എസ്. ഹരിദാസ്, ഹരികുമാർ വാലേത്ത്, പി. ശ്യാംകുമാർ, രാജു പള്ളിപ്പറമ്പിൽ, എം.ഇ. ഉത്തമക്കുറുപ്പ്, പയസ് നെറ്റോ, ജില്ല കൃഷി ഓഫീസർ അനിത ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
ടെക്സ്റ്റയിൽ മില്ലുകൾക്ക് 10.50 കോടി രൂപ അനുവദിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.