Sections

കൃഷി വകുപ്പ് മന്ത്രിയോട് പ്രശ്‌നങ്ങള്‍ അറിയിക്കാം

Friday, Oct 28, 2022
Reported By MANU KILIMANOOR

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 'കൃഷിദര്‍ശന്‍' പരിപാടി

 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി 'കൃഷിദര്‍ശന്‍' എന്ന പരിപാടി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായി കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. എഴുതി തയ്യാറാക്കിയ പരാതികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് കൃഷിഭവനുകളിലും സമര്‍പ്പിക്കാവുന്നതാണ്. കൃഷിദര്‍ശന്‍ പരിപാടി നടത്തുന്ന ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കാണ് പരാതികള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുന്നത്.

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കാം... Read More

പരാതികള്‍ നല്‍കാനായുള്ള ഫോം താഴെയുള്ള ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം 

https://www.aimnsew.kerala.gov.in/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.