- Trending Now:
മലപ്പുറം അടക്കം വടക്കൻ കേരളത്തിലെ ഏഴു ജില്ലകളിൽ നിന്നുള്ളവർക്കും ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂൺ 15 മുതൽ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് റാലിയിൽ പങ്കെടുക്കാം. കരസേനയിലേക്ക് ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ (പത്താം ക്ലാസ് വിജയിച്ചവർ), ട്രേഡ്സ്മാൻ (എട്ടാം ക്ലാസ് വിജയിച്ചവർ), ക്ലർക്ക്/ സ്റ്റോർ കീപ്പർ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാർഡ് ഇ.മെയിലിൽ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് www.joinindianarmy.nic.in വെബ്സൈറ്റിൽ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസിൽ നിന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.