Sections

അഗ്നിപഥ് റിക്രൂട്ട്മെന്റ്: ആറ് ദിവസത്തില്‍ ലഭിച്ചത് 2 ലക്ഷത്തിലധികം അപേക്ഷകള്‍

Saturday, Jul 02, 2022
Reported By admin
agnipath

അഗ്‌നിപഥ് സ്‌കീമിന് കീഴില്‍, 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ 4 വര്‍ഷത്തേക്ക് സേനയില്‍ ഉള്‍പ്പെടുത്തും


അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന് 2 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം.രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിലുള്ള കണക്കാണിത്. ജൂണ്‍ 14ന് പ്രഖ്യാപിച്ച പദ്ധതിക്കെതിരെ മിക്ക സംസ്ഥാനങ്ങളിലും വലിയ പ്രതിക്ഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.അഗ്‌നിപഥ് സ്‌കീമിന് കീഴില്‍, 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ 4 വര്‍ഷത്തേക്ക് സേനയില്‍ ഉള്‍പ്പെടുത്തും. ഇതില്‍ 25% ഉദ്യോഗാര്‍ത്ഥികളെ പിന്നീട് സ്ഥിരം സര്‍വീസിലേക്ക് പരിഗണിക്കും.

ജൂണ്‍ 24 ന് ആരംഭിച്ച രജിസ്‌ട്രേഷനില്‍ തിങ്കളാഴ്ച വരെ 94,281ഉം, ഞായറാഴ്ച വരെ 56,960ഉം അപേക്ഷകളാണ് രേഖപ്പെടുത്തിയത്.ജൂലൈ അഞ്ചിന് രജിസ്ട്രേഷന്‍ പ്രക്രിയ അവസാനിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷണ്‍ ബാബു ട്വിറ്ററിലൂടെ അറിയിച്ചു. സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23 ആയി സര്‍ക്കാര്‍ അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.