Sections

സ്വർണ പണയ രംഗത്തെ റിസർവ് ബാങ്ക് നിർദ്ദേശങ്ങളെ അസോസ്സിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനികൾ സ്വാഗതം ചെയ്തു

Friday, Oct 04, 2024
Reported By Admin
AGLOC endorses RBI's new gold loan transparency and compliance guidelines

കൊച്ചി: സ്വർണ പണയ രംഗത്തെ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻറേയും സുതാര്യ നടപടികൾ സ്വീകരിക്കേണ്ടതിൻറേയും ആവശ്യതകളിൽ ഊന്നി റിസർവ് ബാങ്ക് 2024 സെപ്റ്റംബർ 30-ന് പുറപ്പെടുവിപ്പിച്ച സർക്കുലറിനെ അസോസ്സിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനികൾ (എജിഎൽഒസി) പൂർണമായി പിന്തുണക്കുന്നതായി വ്യക്തമാക്കി. ഈ രംഗത്തെ സുപ്രധാന സേവന ദാതാക്കളായ പരമ്പരാഗത സ്വർണ പണയ കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഓരോ മേഖലയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വിശ്വാസ്യത നിലനിർത്തുന്നതിലും ഉന്നത നിലവാരമാണു പുലർത്തുന്നത്.

ഈ മേഖലയിൽ മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടതിൻറെ ആവശ്യകതയാണ് റിസർവ് ബാങ്ക് സർക്കുലർ ഉയർത്തിക്കാട്ടുന്നത്. മൂന്നാം കക്ഷികളുടെ നടപടികൾ, സ്വർണത്തിൻറെ മൂല്യ നിർണയം, ഉപഭോക്തൃ സുതാര്യത, വായ്പകൾ നിരീക്ഷിക്കൽ എന്നീ രംഗങ്ങളാണ് ഇതിൽ പ്രധാനായും ചൂണ്ടിക്കാട്ടുന്നത്. എജിഎൽഒസിക്ക് കീഴിലുള്ള പരമ്പരാഗത സ്വർണ പണയ കമ്പനികൾ ഇക്കാര്യങ്ങൾ വിലയിരുത്തുകയും പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി മികച്ച സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിശ്വാസം, സുതാര്യത, റിസ്ക് മാനേജ്മെൻറ് തുടങ്ങിയവ എന്നും പരമ്പരാഗത സ്വർണ പണയ കമ്പനികൾ മുൻഗണന നൽകുന്ന മേഖലകളാണെന്ന് എജിഎൽഒസി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിൻറെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ആഭ്യന്തര നടപടിക്രമങ്ങളും നയങ്ങളും ശക്തമാക്കാനും വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം നിരീക്ഷിക്കാനും ഡിജിറ്റൽ പ്രക്രിയകൾ നവീകരിക്കാനും സുതാര്യതയും ന്യായമായ നടപടികളും ഉറപ്പാക്കാനും കമ്പനികൾ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ സാമ്പത്തിക സംവിധാനങ്ങൾ വളർത്തിയെടുക്കുക എന്ന റിസർവ് ബാങ്കിൻറെ ലക്ഷ്യവുമായി തങ്ങൾ പൂർണമായും യോജിച്ചാണു പോകുന്നത്. ഭരണക്രമത്തിലും സ്വർണ പണയ രംഗത്തെ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും എജിഎൽഒസിയും അംഗങ്ങളും ഏറ്റവും ഉയർന്ന നിലവാരമാണു പാലിക്കുന്നത്. റിസർവ് ബാങ്കിൻറെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മുന്നോട്ടു പോകാനും എന്തെങ്കിലും അപര്യാപ്തതകൾക്കു സാധ്യതയുണ്ടെങ്കിൽ അതു പരിഹരിക്കാനും പരമ്പരാഗത സ്വർണ പണയ കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ നയങ്ങൾ വിശദമായി വിലയിരുത്തി തുടങ്ങിയിട്ടുമുണ്ട്.

നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ റിസർവ് ബാങ്കിൻറ സീനിയർ സൂപ്പർവൈസറി മാനേജർക്ക് എജിഎൽഒസി തുടർച്ചയായ വിവരങ്ങൾ ലഭ്യമാക്കും. പ്രവർത്തന നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരിൽ നിന്നും പ്രതികരണങ്ങൾ തേടുകയും ചെയ്യും.

തങ്ങൾ സേവനം നൽകുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയും ആത്മവിശ്വാസവും ഉയർത്തിപ്പിടിക്കാനുള്ള എജിഎൽഒസിൻറെ ഔപചാരികമായ പ്രതിബദ്ധതയാണ് ഈ പ്രസ് റിലീസ്. അതോടൊപ്പം തന്നെ റിസർവ് ബാങ്ക് അടുത്തിടെ പുറപ്പെടുവിപ്പിച്ച സർക്കുലർ പൂർണമായി പാലിക്കുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.