- Trending Now:
ലോകത്ത് വിലയേറിയ വസ്തുക്കളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് അഗര്‍വുഡ്.ഇന്ത്യയുടെ സുഗന്ധ വ്യക്ഷം എന്നറിയപ്പെടുന്ന ഈ മരം കേരളത്തില്‍ ഉദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഒരു കിലോഗ്രാം അഗര്‍വുഡിന് 1,00,000 ഡോളര്‍ അല്ലെങ്കില്‍ 743,00,000 രൂപ വരെ വിലവരും.ലോകത്തിലേറ്റവും വിലയേറിയ വസ്തു.കിലോയക്ക് 70 ലക്ഷത്തിലേറെ രൂപ വിലവരുന്ന ഈ തടികഷ്ണം കേരളത്തില്‍ പുതിയ സാമ്പത്തിക മേഖലയായി മാറുമെന്ന പ്രതീക്ഷയില്‍ വിദഗ്ധര്‍.
അഗര്‍വുഡില്‍ നിന്നാണ് പല വിലകൂടിയ സുഗന്ധദ്രവ്യങ്ങളും മറ്റ് സുഗന്ധമുള്ള വസ്തുക്കളും നിര്‍മ്മിക്കുന്നത്. പ്രത്യേക ഇനത്തില്‍പ്പെട്ട ഒരു പൂപ്പല്‍ ബാധിക്കുന്ന അഗര്‍വുഡ് അവശിഷ്ടങ്ങളാണ് പ്രധാനമായും സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
ഇവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഊദ് തൈലത്തിന് കിലോയ്ക്ക് 25 ലക്ഷം രൂപയോളം വിലയുണ്ടത്രെ.ഇന്ത്യയില്‍ നിന്നുള്ള അഗര്‍വുഡിന് വലിയ ഡിമാന്റുണ്.നന്നായി വിളവെടുക്കാന്‍ സാധിച്ചാല്‍ ഒരു അഗര്‍വുഡില്‍ നിന്നും ഒരുലക്ഷം രൂപയോളം എങ്കിലും വരുമാനം ലഭിക്കും.കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കുറ്റിപ്പുറം അടക്കമുള്ള ചില ഭാഗങ്ങളില്‍ അഗര്‍വുഡ് പ്ലാന്റേഷനുകള്‍ സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.