- Trending Now:
രാജ്യത്തെ ഗോതമ്പുശേഖരം മൂന്നുവര്‍ഷത്തെ താഴ്ചയിലെത്തിയതിനു പിന്നാലെ ആട്ടയും മൈദയും റവയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍(എഫ്.സി.ഐ.) ശേഖരം വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മേയ് 13-ന് ഗോതമ്പുകയറ്റുമതി നിരോധിച്ചിരുന്നു.പൊതുവിതരണ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യവിതരണം കൂടിയതും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉത്പാദനം ഇടിഞ്ഞതും നിയന്ത്രണങ്ങള്‍ക്ക്കാരണമായതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ധാന്യശേഖരം 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കയാണെന്നും പ്രതിശീര്‍ഷ ശേഖരം 50 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ധാന്യപ്രതിസന്ധിയുടെ നിജസ്ഥിതിരാജ്യത്തെ അറിയിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.യുക്രൈന്‍ യുദ്ധം തുടങ്ങിയതിനുപിന്നാലെ അന്താരാഷ്ട്രതലത്തില്‍ ധാന്യങ്ങള്‍ക്ക് ഗോതമ്പുള്‍പ്പെടെയുള്ള വന്‍തോതില്‍ വില ഉയര്‍ന്നിരുന്നു.ക്വിന്റലിന് അന്താരാഷ്ട്ര വിപണിയില്‍ 3500 കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വന്‍തോതില്‍ വില ഉയര്‍ന്നിരുന്നു.ക്വിന്റലിന് അന്താരാഷ്ട്ര വിപണിയില്‍ 3500 രൂപയിലെത്തിയപ്പോള്‍ ഇന്ത്യയിലെ തറവില 2000 രൂപയായിരുന്നു. ഇതുകാരണം, കര്‍ഷകര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഗോതമ്പല്‍കിയതോടെ സംഭരണം കുത്തനെ കുറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.