Sections

ന്യൂസിലന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടു വച്ച ലോലിപോപ് ടാക്‌സ് വിവാദത്തെത്തുടര്‍ന്ന് പിന്‍വലിച്ചു

Friday, Nov 04, 2022
Reported By MANU KILIMANOOR

പശുക്കളുടെ ഏമ്പക്കത്തിന് നികുതി ചുമത്തിയ ന്യൂസിലാന്‍ഡിന്റെ നീക്കം ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു 

ജനങ്ങള്‍ക്കുമേല്‍ കനത്ത നികുതിഭാരം കെട്ടിവെക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് ലോലിപോപ്‌ടോമായി ന്യൂസിലന്‍ഡ്‌റ വന്യൂ വിഭാഗം എത്തിയത്. നികുതി നല്‍കല്‍ ഉത്തരവാദിത്തമാണെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ഹാലോവീന്‍ ദിനത്തില്‍ മിഠായികള്‍ക്ക് രക്ഷിതാക്കള്‍ നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

ഹാലോവിനില്‍ കുട്ടികള്‍ക്ക് ആകെ കിട്ടുന്ന മിഠായികളുടെ മൂന്നിലൊന്ന് രക്ഷിതാക്കളോട് നികുതിയായി വാങ്ങിക്കാനും അതുവഴി കുട്ടികളെ നികുതി നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠിപ്പിക്കാനുമായിരുന്നു നിര്‍ദേശം എന്നാല്‍ പ്രതിപക്ഷം കനത്ത വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. ജസീന്ത സര്‍ക്കാറിന്റെ നികുതി സംവിധാനത്തെയാകെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.ഹാലോവീന്‍ആഘോഷത്തോടനുബന്ധിച്ചാണ് റവന്യൂ വകുപ്പ് ഈ ആശയം മുന്നോട്ട് വെച്ചത്. കുട്ടികളില്‍ നികുതി ശീലം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.ഹാലോവീന്‍ ദിനത്തില്‍ കിട്ടുന്ന മിഠായികള്‍ക്ക് കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് നികുതി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആകെ കിട്ടുന്ന മിഠായികളുടെ മൂന്നിലൊന്ന് രക്ഷിതാക്കള്‍ക്ക് നികുതിയായി നല്‍കണം. അതുവഴി കുട്ടികളെ നികുതി നല്‍കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കാമെന്നായിരുന്നു ആശയം.

എതിര്‍പ്പുകളറിയിച്ചുള്ള കമന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ട്വിറ്റ് ഡിലീറ്റ് ചെയ്തതായും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും വകുപ്പ് പറഞ്ഞു.ഈയടുത്ത് പശുക്കളുടെ ഏമ്പക്കത്തിന് നികുതിയേര്‌പ്പെടുത്താനുള്ള ന്യൂസിലാന്‍ഡിന്റെ നീക്കും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍  നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പശുക്കളുടെ ഏകത്തിനും അധോവായുവിനും നികുതിയേര്‍പ്പെടുത്തുന്നത്. 2025ഓടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയിലെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറക്കല്‍ ലക്ഷ്യമിട്ടാണത്രെ നടപടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.