Sections

കേരളത്തില്‍ കൊല്ലപ്പെടുന്ന പന്നികള്‍ക്കായി 37 ലക്ഷം രൂപ നഷ്ടപരിഹാരം

Wednesday, Aug 10, 2022
Reported By MANU KILIMANOOR
compensation for farmers

കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ മുഴുവന്‍ തുകയും നല്‍കുമെന്ന് സര്‍ക്കാര്‍


ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ 700-ലധികം പന്നികളെ കൊന്നൊടുക്കിയ വയനാടിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലെ ഏഴ് കര്‍ഷകര്‍ക്ക് 37 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.നഷ്ടപരിഹാരത്തുക വിതരണം ഓഗസ്റ്റ് 11-ന് നടക്കുമെന്നും അറിയിച്ചു.ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് നഷ്ടം നേരിട്ട വയനാട്, കണ്ണൂര്‍ ജില്ലകളിലെ പന്നി കര്‍ഷകര്‍ക്ക് ഈ മാസം തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ മുഴുവന്‍ തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വിലയിരുത്താന്‍ അതത് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.സാധാരണഗതിയില്‍, നഷ്ടപരിഹാര തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കണം.

വയനാട്ടില്‍ 702 പന്നികളെയും കണ്ണൂരില്‍ 247 പന്നികളെയും കൊന്നൊടുക്കിയതായി ആണ് റിപ്പോര്‍ട്ട്.ബീഹാറിലും ഏതാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജൂലൈയില്‍ കേരളം ജൈവ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരുന്നു.ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) അഭിപ്രായത്തില്‍, വളര്‍ത്തു പന്നികളുടെ വളരെ പകര്‍ച്ചവ്യാധിയും മാരകവുമായ വൈറല്‍ രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി.കുടിയേറ്റക്കാരുടെ പന്നികളെ കൊല്ലുന്ന ഒരു രോഗമായി 1921-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ കെനിയയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. വാര്‍ത്തോഗുകളുമായുള്ള സമ്പര്‍ക്കം വൈറസ് പകരുന്നതില്‍ ഒരു പ്രധാന ഘടകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.