- Trending Now:
വയനാട്ടിലെ രണ്ട് ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പന്നികളെ കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കര്‍ഷകര്‍.രോഗബാധിതരെന്ന് ആരോപിക്കപ്പെടുന്ന മൃഗങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗത്തെ അതിജീവിക്കുന്നതായും അതിനാല്‍ മൃഗങ്ങളെ കൊല്ലാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് അധികൃതര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
എന്നിരുന്നാലും, രോഗം കണ്ടെത്തിയ മറ്റൊരു ഫാമില്‍ 40 ലധികം പന്നികള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്.
പോസിറ്റീവായ പന്നികള്‍ ആരോഗ്യകരമാണെന്നും രോഗത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ലോബിയാണെന്നും കര്‍ഷകര്‍ ആരോപണം ഉയര്‍ത്തുണ്ട്.
പോസിറ്റീവ് ആയ പന്നികള്‍ ഇപ്പോഴും ആരോഗ്യമുള്ളതിനാല്‍, കൊല്ലുന്നതിന് മുമ്പ് അധികാരികള്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കണം എന്ന് വയനാട് ജില്ലയിലെ ഒരു കര്‍ഷക സംഘടനകളും അഭിപ്രായപ്പെടുന്നു.
ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കേരളത്തിലെ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി വെള്ളിയാഴ്ച സംസ്ഥാനത്ത് അണുബാധ സ്ഥിരീകരിക്കുകയും പന്നിപ്പനി കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജൈവ സുരക്ഷയും മാലിന്യ നിര്‍മാര്‍ജന സംവിധാനവും കര്‍ശനമായി നടപ്പിലാക്കാന്‍ പന്നിഫാമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി മേഖലയിലെ രണ്ട് ഫാമുകളില്‍ നിന്നാണ് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷമാണ് രണ്ട് ഫാമുകളിലെ പന്നികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, പന്നികളുടെയും പന്നിയിറച്ചി അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും അന്തര്‍ സംസ്ഥാന വില്‍പനയ്ക്കും ഗതാഗതത്തിനുമുള്ള നിരോധനം സംസ്ഥാന സര്‍ക്കാര്‍ നീട്ടിയിരുന്നു. ബീഹാറിലും ഏതാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ മാസം ആദ്യം കേരളം ജൈവ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരുന്നു.
ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) അഭിപ്രായത്തില്‍, വളര്‍ത്തു പന്നികള്‍ക്കുണ്ടാവുന്ന മാരകവുമായ വൈറല്‍ രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. പന്നികളെ കൊല്ലുന്ന ഒരു രോഗമായി 1921-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ കെനിയയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.മൃഗങ്ങളുമായുള്ള സമ്പര്‍ക്കം വൈറസ് പകരുന്നതില്‍ ഒരു പ്രധാന ഘടകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.