Sections

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ എഇഡി സ്ഥാപിച്ചു

Tuesday, Mar 21, 2023
Reported By Admin
Heart Care Foundation

സേവ് എ ലൈഫ്, സേവ് എ ലൈഫ്ടൈം


എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് ജിയോജിത് ഫൗണ്ടേഷൻ നൽകിയ എഇഡി, ജിയോജിത് ഏരിയ മാനേജർ ദീപക്, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ ചേർന്ന് സ്റ്റേഷൻ മാനേജർ കെ.ബി. ബാലകൃഷ്ണ പണിക്കർക്ക് കൈമാറുന്നു. ഡോ. ജോ ജോസഫ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എം.എ. ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ പി.എ എന്നിവർ സമീപം.

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ 'സേവ് എ ലൈഫ്, സേവ് എ ലൈഫ്ടൈം' കാമ്പയിനിന്റെ ഭാഗമായി ജിയോജിത് ഫൗണ്ടേഷൻ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) സ്ഥാപിച്ചു. ഹൃദയാഘാതം അനുഭവിക്കുന്നവർക്ക് അടിയന്തരമായി ഹൃദയതാളം പുനസ്ഥാപിക്കാൻ സഹായിക്കുന്ന പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് എഇഡി. ടൗൺ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലെ പുരുഷൻമാർക്കുള്ള സെക്കൻഡ് ക്ലാസ് വെയിറ്റിങ് റൂമിന് പുറത്താണ് എഇഡി സ്ഥാപിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജിയോജിത് ഏരിയ മാനേജർ ദീപക്, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ ചേർന്ന് സ്റ്റേഷൻ മാനേജർ കെ.ബി. ബാലകൃഷ്ണ പണിക്കർക്ക് എഇഡി കൈമാറി. ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജോ ജോസഫ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എം.എ. ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ പി.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.