Sections

സാഹസിക ടൂറിസം സംരംഭക പരിശീലനം ജൂൺ 12 ന്

Monday, Jun 10, 2024
Reported By Admin
Adventure Tourism Entrepreneurship Training

സുരക്ഷിതമായ വിനോദ സഞ്ചാരം ലഷ്യമിട്ട് സാഹസിക ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി റ്റി പി സി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിശീലനം. dtpckannur.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയോ , ഡിടിപിസി ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീ. കൂടുതൽ വിവരങ്ങൾക്ക് 0497 2706336 ,9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്പോർട്സ് , കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി , കേരള മാരിടൈം ബോർഡ് കൂടാതെ കോസ്റ്റൽ പോലീസ് എന്നിവരുടെ ക്ളാസ്സ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.

സാഹസിക ടൂറിസം മേഖലയുടെ സുരക്ഷ ഒരുക്കി കെ എ ടി പി എസ്

30 ദിവസത്തിനകം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകളുടെ പ്രവർത്തനം നിറുത്തിവെപ്പിക്കാൻ നിർദ്ദേശം

സംസ്ഥാനത്തെ ഡി റ്റി പി സി, ബി ആർ ഡി സി , ടൂറിസവുമായി ബന്ധപ്പെട്ട മറ്റു ഏജൻസികൾ എന്നിവയുടെ കീഴിൽ നടത്തിവരുന്ന എല്ലായിന സാഹസിക ടൂറിസം പ്രവർത്തനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ട ചുമതല കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ( കെ എ ടി പി എസ്) ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കാണ്.

സംസ്ഥാനത്തെ സാഹസിക ടൂറിസം പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട വിശദമായ മാർഗരേഖകൾ , നിർദ്ദേശങ്ങൾ എന്നിവ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും അത് നടപ്പിലാക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതുമാണ്.

ഡി റ്റി പി സി കളുടെയും ടൂറിസം അനുബന്ധ ഏജൻസികളുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുണിറ്റുകളുടെ വിവരങ്ങൾ അവിടെ നടന്നു വരുന്ന സാഹസിക വിനോദ പ്രവർത്തനങ്ങൾ കെ എ ടി പി എസ് ന്റെ ഓഫീസിൽ 10 ദിവസത്തിനകം അറിയിക്കണമെന്ന് കെ എ ടി പി എസ് വ്യാഴാഴ്ച ഉത്തരവ് ഇറക്കിയിട്ടുണ്ട്. 30 ദിവസത്തിനകം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകളുടെ പ്രവർത്തനം നിറുത്തിവെപ്പിക്കാനുംത്തരവിൽ പറയുന്നു. പുതിയതായി ഡി റ്റി പി സി കളോ ടൂറിസം അനുബന്ധ ഏജൻസികളോ തുടങ്ങാൻ ഉദ്ദേശിക്കുന്ന സാഹസിക ടൂറിസം പദ്ധതികൾ ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിലും കെ എ ടി പി എസ് ഓഫീസിലും അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ ടെണ്ടർ നടപടികൾ ആരംഭിക്കുവാൻ പാടുള്ളു എന്നും ഉത്തരവിൽ പറയുന്നു.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.