Sections

നോൺവെജ് ഭക്ഷണങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും

Saturday, Nov 25, 2023
Reported By Soumya
Non Veg Foods

ക്രിസ്മസിനെയും നവവത്സരത്തെയുമൊക്കെ വരവേൽക്കാൻ മീനും മുട്ടയും ഇറച്ചിയുമൊക്കെ കൂടിയേ തീരൂ. എന്നാൽ സസ്യേതര ഭക്ഷണ വിഭവങ്ങൾ തയാറാക്കുമ്പോൾ അവ ആരോഗ്യകരവും സന്തുലിതവുമാകാൻ പ്രത്യേക കരുതൽ വേണം. നോൺവെജ് ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഗുണകരമല്ല എന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. സത്യഭക്ഷണമാണ് നല്ലതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ശാരീരിക വളർച്ചയ്ക്കും എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും സസ്യേതര ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ജീവകങ്ങളും ധാതുക്കളുമൊക്കെ ആവശ്യമാണ്. അതുകൊണ്ട് രണ്ടു വിഭാഗം ഭക്ഷണത്തിന്റയും ഗുണങ്ങൾ പരമാവധി ലഭിക്കുന്ന സന്തുലിത ഭക്ഷണക്രമം എന്ന നിലയിൽ മിശ്രഭക്ഷണമാണ് ഏറ്റവും ആരോഗ്യകരം.

നോൺ വെജ്  ഭക്ഷണങ്ങളുടെ ഗുണങ്ങൾ

  • മാംസഭക്ഷണം പ്രോട്ടീൻ സമൃദ്ധമാണ്.
  • മാംസവിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന ഹീം അയൺ എന്നിവ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടുന്ന രൂപത്തിലായതുകൊണ്ട് അനീമിയ തടയുന്നു.
  • അസ്ഥികൾക്ക് ബലം നൽകുന്ന കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉത്തമ സ്രോതസ്സാണ് മാംസഭക്ഷണം.
  • ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാംസ ഭക്ഷണം സഹായിക്കുന്നു.
  • മത്സ്യത്തിൽ ഒമേഗ ത്രീ ഫാറ്റി ആക്‌സിഡെയിരിക്കുന്നു ഇത് ഹൃദയാരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.
  • ശരീരത്തിനാവശ്യമായ ജീവകം എ,സി,ബി കോംപ്ലക്‌സ് വൈറ്റമിനുകൾ എന്നിവയും മത്സ്യത്തിൽ നിന്ന് ധാരാളം ലഭിക്കുന്നു. സ്തനാർബുദം, കുടലിലെ അർബുദം, ഗർഭാശയഗള അർബുദം തുടങ്ങിയവയെ പ്രതിരോധിക്കാനും ഒരു പരിധിവരെ മത്സ്യത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾക്കു കഴിയും.

മാംസ ഭക്ഷണരീതിയിലെ അപകടങ്ങൾ

  • അനാരോഗ്യകരമായ പാചകരീതിയാണ് മാംസ ഭക്ഷണത്തെ അപകടകരമാക്കുന്നത്.
  • എന്നാ ഉപയോഗിച്ചുള്ള വറുത്തതും പൊരിച്ചതുമായ മാംസ ഭക്ഷണത്തേക്കാൾ ഏറ്റവും നല്ലത് പ്രഷർ കുക്കിംഗ് ഇല്ലെങ്കിൽ ആവിയിൽ വേവിച്ചവയാണ്.
  • ഗ്രില്ലിങ്ങും ബാർബിക്യൂവിലുമൊക്കെ അമിതമായി കരിയുന്നതു മൂലം കാൻസറിനു കാരണാകാവുന്ന ഘടകങ്ങൾ രൂപപ്പെടാം.
  • നന്നായി വേവിച്ച മാംസം ഉപയോഗിക്കുക.
  • മാസാംഹാരം വീണ്ടും ചൂടാക്കുമ്പോൾ ചെറു തീയിൽ രോഗാണുക്കൾ പെട്ടെന്നു പെരുകും.
  • പഴകിയ ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുക. സാൽമൊണെല്ല, ഇകോളൈ, ക്ലോസ്ടീഡിയം ബോട്ടുലിനം സ്റ്റെഫലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകളാണ് പ്രധാനമായും രോഗങ്ങളുണ്ടാക്കുന്നത്.
  • ഫ്രിഡ്ജിൽ രണ്ടു ദിവസം വരെ മാംസാഹാരം സൂക്ഷിക്കാം. കൂടുതൽ ദിവസം സൂക്ഷിക്കേണ്ടി വന്നാൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനിലയാണ് നല്ലത്.
  • മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ മാംസാഹാരം സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിൽ നിന്നുമെടുത്ത് തണുപ്പ് മാറ്റിയ മാംസം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുന്നതും ഒഴിവാക്കണം.

മൃഗങ്ങളുടെ മാംസത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. ആട്, പോത്ത്. കാള, പശു, പന്നി തുടങ്ങിയ നാൽക്കാലികളുടെ ഇറച്ചിയാണ് ചുവന്ന മാംസം. കോഴി, താറാവ്, ടർക്കി തുടങ്ങിയവയുടെ ഇറച്ചി വെളുത്ത മാംസമാണ്. വെളുത്ത ഇറച്ചിയാണ് കൂടുതൽ ഗുണകരം.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.