Sections

കൗമാരക്കാർക്കിടയിലെ ആത്മഹത്യാ ചിന്തകൾ: രക്ഷിതാക്കൾക്ക് അറിയേണ്ടതെല്ലാം

Monday, Apr 07, 2025
Reported By Soumya
Adolescent Mental Health: Suicide Prevention and Parental Awareness

ശാരീരികവും മാനസികവുമായി കുട്ടികളിൽ വളരെയധികം മാറ്റങ്ങളും വികാസങ്ങളും പ്രാപിക്കുന്ന കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടമാണ് കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടതും. കൗമാരപ്രായക്കാർക്കിടയിൽ കണ്ടുവരുന്ന വലിയൊരു പ്രശ്നമാണ് ആത്മഹത്യാ പ്രവണത. കൗമാരത്തിലേക്കു കടക്കുവാൻ തുടങ്ങുന്നതു മുതൽ കുട്ടികൾക്ക് അവരെപ്പറ്റി പല ധാരണകളുമുണ്ടാകാം. രക്ഷിതാക്കൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. അമിതമായ നിരാശയോ വലിയ പ്രശ്നങ്ങളോ മുതൽ ചെറിയ കാരണങ്ങൾ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു. അതിനാൽ മാതാപിതാക്കളുടെ കൃത്യമായ ശ്രദ്ധയും പരിചരണവും ഇത്തരം കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്.

  • മാതാപിതാക്കളിൽ നിന്ന് സ്നേഹവും കരുതലും പരിചരണവും സുരക്ഷയും തണലും ലഭിക്കും എന്ന തോന്നൽ ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കണം.
  • ജനനസമയത്ത് ശ്വാസതടസ്സം പോലുള്ള വൈഷമ്യങ്ങൾ നേരിട്ട കുട്ടികളിൽ കൌമാരത്തിൽ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള കഴിവ് കുറയുകയും അത്തരം സന്ദർഭങ്ങളിൽ ആത്മഹത്യയിൽ അഭയം തേടാനുള്ള പ്രവണത വർദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നും സൂചനകളുണ്ട്.
  • മുമ്പ് ആത്മഹത്യകൾ നടന്ന കുടുംബങ്ങളിലും, അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങൾ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.
  • പലപ്പോഴും ഒറ്റപ്പെടലാണ് കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്. അതിനാൽ ചെറുപ്പം മുതലേ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കും മക്കൾക്കുമിടയിലുണ്ടാകണം.
  • രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഗെയ്മിംഗ് അഥവാ ഇന്റർനെറ്റ് അഡിക്ഷൻ, പരീക്ഷാ പേടി, പരീക്ഷ പരാജയങ്ങൾ, സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണങ്ങൾ ആയി പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
  • ആത്മഹത്യ ചെയ്യുന്ന കുട്ടികളിൽ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുൻകൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്.
  • കൃത്യമായ വിശദീകരണം കൊടുത്തുകൊണ്ട് തന്നെ ചില കാര്യങ്ങൾ അരുത് എന്ന് സ്നേഹത്തോടെ പറയുക.
  • നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക. അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ കൊടുക്കുക. അവരുടെ നല്ല കഴിവുകളെ പ്രോത്സാഹിപ്പിക്കുക.
  • ആത്മഹത്യാചിന്ത പങ്കുവെക്കുന്ന കൂട്ടുകാരെ സ്വന്തംനിലയിൽ സഹായിക്കുന്നതിനൊപ്പം മുതിർന്നവരുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.