Sections

കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Wednesday, Jun 05, 2024
Reported By Admin
Admission to Keltron courses has started

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവാ കേന്ദ്രവുമായി സഹകരിച്ച് പട്ടികജാതി പട്ടികവർഗ്ഗക്കാരായ യുവതി യുവാക്കൾക്കുള്ള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി (Cyber Secured Web Development Associate) ഒരു വർഷം ദൈർഘ്യമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള കോഴ്സ് നടത്തുന്നു പ്രായപരിധി 30 വയസ്സ്. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്ത കുടുംബത്തിൽ നിന്നുള്ളവർക്ക് കോഴ്സ് ഫീസും പഠന സാമഗ്രികളും സൗജന്യമായി നൽകുന്നതോടൊപ്പം പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും താഴെപ്പറയുന്ന ഡോക്യുമെന്റുകളും സഹിതം നേരിട്ട് ഹാജരാവുക.

  1. എസ്എസ്എൽസി ബുക്ക്
  2. പ്ലസ് ടു സർട്ടിഫിക്കറ്റ്
  3. ആധാർ കാർഡ്
  4. ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജ് എന്നിവയുടെ കോപ്പിയും
  5. രണ്ട് ഫോട്ടോ
  6. ജാതി സർട്ടിഫിക്കറ്റ്
  7. വരുമാന സർട്ടിഫിക്കറ്റ്
  8. എംപ്ലോയ്മെന്റ് കാർഡ്

വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ: 04952301772, 8590605275, kkccalicut@gmail.com.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.