Sections

ആധാര്‍ - വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍

Friday, Sep 02, 2022
Reported By MANU KILIMANOOR

സാമൂഹിക പഠന മുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കും

 

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നത്തിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും. വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടത്തും. കൂടാതെ ആഴ്ചകളില്‍ നടക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ബി.എല്‍.ഒ മാര്‍ നേരിട്ടെത്തി സേവനം ഉറപ്പാക്കും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സെപ്റ്റംബര്‍ 30ന് മുന്‍പായി ആദിവാസി ഊരുകളില്‍ സമ്പൂര്‍ണ ആധാര്‍- വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ നടപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഊരുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും.  ഊരുകൂട്ടങ്ങള്‍, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കും. കൂടാതെ പ്രൊമോട്ടര്‍മാര്‍ക്കും സാമൂഹിക പഠന കേന്ദ്രങ്ങളിലെ ഫെലിസിറ്റേറ്റര്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.