- Trending Now:
ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങളില്‍ അധിക സുരക്ഷാ ആവശ്യകതകള്‍ നടപ്പിലാക്കുന്നത്
2022 ഒക്ടോബര്‍ 1 മുതല്‍ ഇവി ബാറ്ററി സുരക്ഷയ്ക്കായി അധിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ബാറ്ററി സെല്ലുകള്‍, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഓണ്‍-ബോര്‍ഡ് ചാര്‍ജര്‍, ബാറ്ററി പാക്കിന്റെ ഡിസൈന്‍ തുടങ്ങിയവയിലെല്ലാം അധിക സുരക്ഷാ ആവശ്യകതകള്‍ ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. ഇവി തീപിടിത്ത സംഭവങ്ങളെത്തുടര്‍ന്ന്, ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും തീപിടുത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനും രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു.
പല ബാറ്ററികളിലും സുരക്ഷിതമല്ലാത്ത രീതിയില്‍ സെല്ലുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും പലതിനും അമിതമായി ചൂടാകുന്ന സാഹചര്യത്തില്‍ താപശമനത്തിനുളള വെന്റിങ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. ഹൈദരാബാദിലെ എആര്‍സിഐ ഡയറക്ടര്‍ ടാറ്റ നര്‍സിംഗ് റാവു അധ്യക്ഷനായ വിദഗ്ധ സമിതിയെ ശുപാര്‍ശകള്‍ നല്‍കാന്‍ നിയോഗിച്ചിരുന്നു.
ഈ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങളില്‍ അധിക സുരക്ഷാ ആവശ്യകതകള്‍ നടപ്പിലാക്കുന്നത്. തീപിടുത്തത്തിന് കാരണമായ സുരക്ഷിതമല്ലാത്ത ബാറ്ററികള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് പിഴ ചുമത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.