- Trending Now:
ലോക സമ്പന്ന പട്ടികയില്‍ മൂന്നാമതെത്തിയെങ്കിലും അദാനിയെ സമ്പന്നനായി പ്രതിഷ്ഠിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.അദാനി ഗ്രൂപ്പിന്റെ ബിസിനസ്സുകള്‍ വലിയ കടത്തിലാണ് പടുതുയര്‍ത്തിയിരിക്കുന്നതെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. നിലവിലുള്ളതും, പുതിയതായി തുടങ്ങുന്നതുമായ ബിസിനസ്സുകളില്‍ തീവ്രസ്വഭാവമുള്ള കടമെടുപ്പാണ് കമ്പനി നടത്തുന്നതെന്നാണ് വിലയിരുത്തിയത്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ഇന്നലെ അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികളില്‍ വലിയ ഇടിവ് നേരിട്ടിരുന്നു. ഇന്നലെ മാത്രം അദാനി ഗ്രൂപ്പിന്റെ ഏഴ് ഓഹരികള്‍ 2 മുതല്‍ 7 ശതമാനം വരെ ഇടിവ് നേരിട്ടു.എന്നാല്‍ അദാനി ഗ്രൂപ്പ് എന്‍ഡിടിവിയുടെ 29 ശതമാനത്തിലധികം ഓഹരികള്‍ ഏറ്റെടുത്തു എന്ന് വാര്‍ത്ത പുറത്തു വന്നതോടെ ഇന്ന ചില കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികന്‍ എന്ന പദവിയില്‍ അദാനി അവരോധിക്കപ്പെട്ടിട്ട് ഏതാനും നാളുകള്‍ മാത്രമാണായത്. അടുത്തിടെ ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു. മുകേഷ് അംബാനി അന്ന് 11ാം സ്ഥാനത്തായിരുന്നു ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ടെലികോം ലേലത്തിലേക്കും അദാനി ഗ്രൂപ്പ് കൈ വയ്ക്കാന്‍ ശ്രമിച്ചത് റിലയലന്‍സും, അദാനിയും തമ്മില്‍ നേരിട്ടുള്ള വിപണി യുദ്ധത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.വലിയ തോതിലുള്ള ബിസിനസ് വികസനമാണ് അദാനി ഗ്രൂപ്പ് കുറച്ചു നാളുകളായി നടത്തുന്നത്. ഇത് ക്രെഡിറ്റ് മെട്രിക്‌സ്, ക്യാഷ് ഫ്‌ലോ എന്നിവയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥ കടക്കെണിയില്‍ പെടാനും, തിരിച്ചടവുകളില്‍ വീഴ്ച വരുത്താനുമുള്ള സാഹചര്യം സൃഷ്ടിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ തോതില്‍ ബിസിനസ് വോളിയവും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് തീവ്രമായി ശ്രമിച്ചു വരികയാണ്. വിവിധ മേഖലകളില്‍ കോടിക്കണക്കിന് രൂപയുടെ ഏറ്റെടുക്കലും, നിക്ഷേപവുമാണ് കമ്പനി നടത്തുന്നത്. അദാനി പവര്‍ പോലെയുള്ള ഓഹരികള്‍ ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വലിയ കുതിച്ചു കയറ്റം നടത്തിയിരുന്നു. തുറമുഖ ബിസിനസ്, കല്‍ക്കരി ഖനനം, വിമാനത്താവളങ്ങള്‍, ഡാറ്റ സെന്ററുകള്‍, സിമന്റ്, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലേക്കെല്ലാമാണ് ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്.അദാനി ഗ്രൂപ്പ് 70 ബില്യണ്‍ യുഎസ് ഡോളര്‍ പുനരുപയോഗിക്കവാവുന്ന ഊര്‍ജ്ജമേഖലയില്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ബിസിനസ് രംഗത്ത് അദാനി വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയും, അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആസ്തിമൂല്യം 135 ബില്യണ്‍ യുഎസ് ഡോളറിലേക്ക് ഉയരുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.