- Trending Now:
ഷിംല: ഹിമാച്ചൽ പ്രദേശിലെ പർവാനൂ, സോളൻ എന്നിവിടങ്ങളിലെ അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂർ ആസ്ഥാനമായ വിൽമർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ അദാനി വിൽമർ ഗ്രൂപ്പിന്റെ പാചക എണ്ണ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്ന സ്റ്റോറിലും ഗോഡൗണുകളിലുമാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ അർധ രാത്രി തുടങ്ങിയ പരിശോധന രാവിലെയാണ് അവസാനിച്ചത്. ജിഎസ്ടി കൃത്യമായി അടയ്ക്കുന്നില്ലെന്ന അദാനി വിൽമർ ഗ്രൂപ്പിനെതിരെയുള്ള പരാതിയെത്തുടർന്നായിരുന്നു റെയ്ഡ്. കഴിഞ്ഞ അഞ്ച് വർഷമായി അദാനി വിൽമർ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. വിവിധ രേഖകളും റെക്കോർഡുകളും പരിശോധിച്ച ഉദ്യോഗസ്ഥർ കമ്പനിയുടെ നികുതി ക്ലെയുമുകളെക്കുറിച്ചുള്ള വിവരങ്ങളും തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.