- Trending Now:
അനുബന്ധ ഓഹരി വിൽപ്പന പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അദാനി എന്റർപ്രൈസസിന്റെ ഓഹരികളിൽ വൻ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയ ഉടൻ പതിനഞ്ചു ശതമാനമാണ് വില താഴ്ന്നത്. ബിഎസ്ഇയിൽ 1809.40 രൂപയ്ക്കാണ് അദാനി ഷെയർ വ്യാപാരം നടക്കുന്നത്.
അദാനി ഗ്രൂപ്പിലെ മറ്റു ഷെയറുകളും തുടർച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ്. അദാനി പോർട്സ് പതിനാലു ശതമാനവും ട്രാൻസ്മിഷൻ പത്തു ശതമാനവും ഗ്രീൻ എനർജി പത്തു ശതമാനവും ടോട്ടൽ ഗ്യാസ് പത്തു ശതമാനവും താഴ്ന്നു. വിൽമറിന് അഞ്ചു ശതമാനവും എൻഡിടിവിക്ക് 4.99 ശതമാനവും അദാനി പവറിന് 4.98 ശതമാനവും ഇടിവാണുണ്ടായത്.
സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയിൽ ഉണർവ്... Read More
അതേസമയം അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റിന്റെ ഓഹരി 9.68 ശതമാനം ഉയർന്നു. എസിസിയുട ഓഹരി വിലയിൽ 7.78 ശതമാനം വർധനയുണ്ടായി.
ഓഹരി വില പെരുപ്പിച്ചുകാണിച്ചെന്ന, യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് അദാനി ഓഹരികൾ ഇടിയാൻ തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.