Sections

അദാനിയുടെ സമ്പത്തില്‍ വീണ്ടും വര്‍ധന; ബെസോസിനെ പിന്തള്ളി മൂന്നാമനായി

Monday, Oct 31, 2022
Reported By admin
adani

ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്
 
ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഓഹരികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി കുതിച്ചുയരുകയും വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വര്‍ധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. 

തിങ്കളാഴ്ച അദാനിയുടെ സമ്പത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യന്‍ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യന്‍ ഡോളര്‍ സമ്പത്തുമായി ഇലോണ്‍ മസ്‌ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലുയി വിറ്റോണ്‍ സ്ഥാപകന്‍ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട് ആണ് 156.5 ബില്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച ആമസോണിന്റെ അവധിക്കാല വില്‍പ്പനയില്‍ വന്ന ഇടിവാണ് ജെഫ്  ബെസോസിന് തിരിച്ചടിയായത്. ഇതോടെയാണ് അദ്ദേഹ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്. ബെസോസിന് 126.9 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.