- Trending Now:
കേവലം മൂന്ന് വര്‍ഷം കൊണ്ട് അടിമുടി ലോകത്തെ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു.പണപ്പെരുപ്പം, ഉയരുന്ന പലിശ നിരക്ക്, യുദ്ധം, കാലാവസ്ഥ വെല്ലുവിളികള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങി ഒരുപാട് പ്രതിസന്ധികള്‍. ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി തന്നെ മാറിയെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. സിംഗപ്പൂരിലെ ഫോബ്‌സ് സിഇഒ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാനി. കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും അതാണ് ഇന്ന് സംഭവിക്കുന്നതെന്നും അദാനി പറഞ്ഞു.
സ്ഥിരമായ വരുമാനം ഉറപ്പ് നല്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
... Read More
ആഗോളതലത്തിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ സാധ്യത വര്‍ദ്ധിപ്പിച്ചു. വിപണിയിലും രാഷ്ട്രീയത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ആയിരക്കണക്കിന് സംരംഭകരെ ആണ് രാജ്യം സൃഷ്ടിക്കുന്നത്.പലരും വിജയിക്കുന്നില്ലെങ്കിലും യുവാക്കള്‍ രാജ്യത്തെ യുണീകോണുകളുടെ എണ്ണം ഉയര്‍ത്തുമെന്നു അദാനി പറഞ്ഞു.
വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളിലെ പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു... Read More
തന്റെ വലിയ നിക്ഷേപ പദ്ധതിയെ കുറിച്ചും അദാനി പ്രഖ്യാപനം നടത്തി. അടുത്ത 10 വര്‍ഷം കൊണ്ട് 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. ന്യൂ എനര്‍ജി, ഡിജിറ്റല്‍ മേഖലയിലായിരിക്കും നിക്ഷേപത്തിന്റെ 70 ശതമാനവും. 45 ജിഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പാദനമാണ് അദാനി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.