Sections

അദാനിയുടെ പിറന്നാള്‍; 60000 കോടി സാമൂഹിക പ്രവര്‍ത്തനത്തിന് നല്‍കും ?

Friday, Jun 24, 2022
Reported By admin
adani

60000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്

 

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരില്‍ ഒരാളും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ ഗൗതം അദാനിക്ക് ഇന്ന് അറുപതാം പിറന്നാള്‍.പിതാവ് ശാന്തിലാലിന്റെ ശതാബ്ദി ആഘോഷവും കൂടി പ്രമാണിച്ച് ഇന്ന് അദാനി കുടുംബം സാമൂഹി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുകയാണ്.60000 കോടിയോളം രൂപ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് അദാനി ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 


ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക എന്നാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.60000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. ഫോര്‍ബ്സ് പട്ടിക അനുസരിച്ച് 95 ബില്യണ്‍ ഡോളറാണ് നിലവില്‍ അദാനിയുടെ സമ്പത്ത്.

കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉല്‍പ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊര്‍ജം, വിമാനത്താവള നിര്‍മ്മാണം, ഡാറ്റാ സെന്ററുകള്‍, ഫാര്‍മ, എഫ്എംസിജി, സിമന്റ്എന്നീ 
മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറിയിരിക്കുകയാണ് അദാനിഗ്രൂപ്പ്. പിറന്നാളിന് ഇത്രയും വലിയ തുക സമ്മാനിക്കുന്ന വിവരവും അദാനി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 


സാധാരണ വ്യാപാരിയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ ബിസിനസ് രംഗത്ത് ഏറ്റവുമധികം വൈവിധ്യവത്കരണം നടത്തിയ വ്യവസായിയായി ഗൗതം അദാനി മാറിയിട്ടുണ്ട്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.