- Trending Now:
വ്യവസായ ലോകത്തിന് ആകാംഷയുണ്ടാക്കുന്ന പുതിയ കരാറുമായി അദാനി അംബാനിമാര്‍ രംഗത്ത്.അദാനി ഗ്രൂപ്പിലെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇനി റിലയന്‍സ് നിയമിക്കില്ല. റിലയന്‍സ് ജീവനക്കാരെ അദാനി ഗ്രൂപ്പും. ഇരു വ്യവസായ ഭീമന്മാരും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ഈ വര്‍ഷം മേയ് മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞു.
ഇന്ത്യയില്‍ വര്‍ഷങ്ങളായി നിലവിലുള്ള സമ്പ്രദായമാണ് നോ പോച്ചിംഗ് എഗ്രിമെന്റുകള്‍. ഒരു വ്യക്തിയുടെ തൊഴില്‍ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത് നിയമവിരുദ്ധമാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ജോലിക്കാരെ പോച്ചിംഗ് ചെയ്യുന്ന പ്രവണത വ്യാപകമാണ്.നോ പോച്ച് കരാര്‍ നോ ഹയര്‍ കരാര്‍ എന്ന പേരിലും അറിയപ്പെടുന്നു.നോ-സോളിസിറ്റേഷന്‍ എഗ്രിമെന്റുകള്‍ എന്ന് വിൡക്കുന്ന ഇവ തൊഴിലുടമകള്‍ തമ്മിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഓരോരുത്തരും മറ്റൊരാളുടെ ജീവനക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് സമ്മതിച്ചു കൊണ്ടുള്ളതാണ് ഈ എഗ്രിമെന്റ്.
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; ആസ്തി ഉയര്‍ന്നത് കണ്ണടച്ച് തുറക്കുംപോലെ ... Read More
കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഗ്രൂപ്പിന് ആധിപത്യമുള്ള പെട്രോകെമിക്കല്‍ രംഗത്തേക്ക് അദാനി ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. റിന്യൂവബിള്‍ എനര്‍ജി, പവര്‍ ജെനറേഷന്‍, തുറമുഖങ്ങള്‍, വിമാനത്താവളം, സോളാര്‍ പോലുള്ള ഊര്‍ജ രംഗങ്ങള്‍ എന്നിവയിലാണ് അദാനി ഗ്രൂപ്പിന് ആധിപത്യം. ഇതിന് പുറമെ അദാനി ഡേറ്റ നെറ്റ്വര്‍ക്കുമുണ്ട്. റിലയന്‍സിന്റെ കുത്തകയാണ് നെറ്റ്വര്‍ക്ക് മേഖല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ.
2030ഓടെ എസിസി, അംബുജ സിമന്റ്സിന്റെ ശേഷി ഇരട്ടിയാക്കാന്‍ ഒരുങ്ങി അദാനി... Read More
ഒട്ടുമിക്ക എല്ലാ മേഖലകളിലും ഇരു വ്യവസായികള്‍ക്കും സംരംഭങ്ങളുണ്ടെന്നിരിക്കെ തൊഴില്‍ നൈപുണ്യമുള്ളവരെ കമ്പനിക്ക് ലഭിക്കുക അത്യന്താപേക്ഷികമാണ്. മികച്ച തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. ഇത് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.