- Trending Now:
കശ്മീരില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി.മലയാളികളുടെ പ്രിയതാരവും നര്‍ത്തകിയുമായി ശോഭനയുടെ പ്രാധിനിത്യമുള്ള, നിക്ഷേപമുള്ള ജാദൂസ് സ്റ്റാര്‍ട്ടപ്പാണ് ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലായി മിനി തിയേറ്ററുകള്‍ ആരംഭിച്ചത്.
ഭാദെര്‍വായിലുള്‍പ്പെടെ കശ്മീരില്‍ ജാദൂസ് ആരംഭിക്കുന്നത് ഇരുപത്തഞ്ചോളം മിനി തിയേറ്ററുകളാണ്. 50-80 സീറ്റ് തിയേറ്ററുകളാണ് ജാദൂസിന്റേത്. തീവ്രവാദികളുടെ ആക്രമണ ഭീക്ഷണിയെ തുടര്‍ന്നാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീരിലെ തിയേറ്ററുകള്‍ അടച്ചു പൂട്ടിയത്. ജാദൂസിന്റെ മിനി സ്‌ക്രീനുകള്‍ കൂടാതെ കശ്മീരിലെ ആദ്യ മള്‍ട്ടിപ്ലക്‌സും കശ്മീരില്‍ സെപ്റ്റംബര്‍ 20ന് പ്രവര്‍ത്തനം തുടങ്ങി.
2018ല്‍ ആണ് ട്രിച്ചി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാഹുല്‍ നെഹ്‌റ ജാദൂസ് ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ശോഭനയും ഭോജ്പുരി സൂപ്പര്‍സ്റ്റാറും എംപിയുമായ രവി കിഷനും നിക്ഷേപം നടത്തുന്നത്. രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ മിനി തിയേറ്ററുകള്‍, വിആര്‍ കഫേകള്‍, എഡ്യുടെയിന്‍മെന്റ് പോയിന്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ ചെലവിലൂടെ സേവനങ്ങള്‍ നല്‍കുകയാണ് ജാദൂസിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.