ബിസിനസുകാർക്ക് വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് പോസിറ്റീവ് തിങ്കിങ്. ശുഭാപ്തി വിശ്വാസമില്ലെങ്കിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. എല്ലാവരും പറയാറുണ്ട് ബിസിനസ് എന്ന് പറയുന്നത് മതിലിരിക്കുന്ന തേങ്ങ പോലെയാണ് അത് അങ്ങോട്ട് വേണമെങ്കിൽ ഇങ്ങോട്ട് .വേണമെങ്കിലും വീഴാം. ഇത് പോസിറ്റീവ് തിങ്കിങ്ങിന്റെ പ്രശ്നം കൊണ്ട് ഉണ്ടാകുന്നതാണ്. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുന്നവരാണ് വിജയികളായ ബിസിനസ്സുകാർ. ഭാഗ്യം പരീക്ഷിക്കുവാനുള്ള ഒരു വേദിയല്ല ബിസിനസ് എന്ന് പറയുന്നത്. പോസിറ്റീവ് തിങ്കിങ്ങിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നിങ്ങളുടെ ചിന്തകളെ വിശകലനം നടത്തുക. നിങ്ങൾക്ക് എപ്പോഴാണ് മോശമായ ചിന്തകൾ വരുന്നത് ഈ കാര്യത്തെക്കുറിച്ച് നിങ്ങൾ വളരെയധികം ബോധവാന്മാരായിരിക്കണം. നിങ്ങളുടെ ചിന്തകളെക്കുറിച്ച് നിരീക്ഷണം നടത്തണം. ഒരു കസ്റ്റമാരെ കാണുമ്പോൾ ഇയാൾ നിങ്ങളുടെ കസ്റ്റമർ ആകുമോ ഇല്ലയോ എന്ന സംശയത്തോടെ നോക്കേണ്ട കാര്യമില്ല. ആദ്യമേ ഒരു മുൻവിധിയോടുകൂടി കസ്റ്റമറിനെ സമീപിക്കരുത്.
- നെഗറ്റീവ് ചിന്തകൾ വരുന്ന സമയത്ത് സ്വയം ശ്രദ്ധതിരിക്കുക. നിങ്ങളുടെ ചിന്തകളെ മറ്റ് പ്രവർത്തനങ്ങളിലേക്ക് അല്ലെങ്കിൽ ആക്ടിവിറ്റീസിലേക്ക് പോകുവാൻ വേണ്ടി ശ്രമിക്കണം. മഴപെയ്താൽ എന്തു ചെയ്യും ഇല്ലെങ്കിൽ നാളെ ഒരു പ്രശ്നമുണ്ടായാൽ എന്ത് സംഭവിക്കും എന്നുള്ള നെഗറ്റീവ് ചിന്തകളിലേക്ക് പോകുമ്പോൾ ഇതൊക്കെ നിങ്ങളുടെ കൺട്രോസിലില്ലാത്ത കാര്യങ്ങളാണ് ഇവയെ കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ നെഗറ്റീവ് ചിന്തകൾ വരുന്ന സമയത്ത് അതിൽ നിന്നും മാറാൻ വേണ്ടി മറ്റു പ്രവർത്തികൾ ചെയ്യുക ഉദാഹരണമായി ബിസിനസിന്റെ കണക്കുകൾ നോക്കുകയോ സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ നോക്കുവാനോ വിലയിരുത്തുവാനോ ഇങ്ങനെ മറ്റു പല പ്രവർത്തികൾ ചെയ്യുക.
- പലരും ബിസിനസ് സ്റ്റാഫുകളെ ഏൽപ്പിച്ച് മാറിനിൽക്കുന്ന ഒരു സ്വഭാവരീതിയുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യാതെ ബിസിനസ് ചെയ്യാൻ വേണ്ടി ശ്രമിക്കുക. പറയാറുണ്ട് ഇരുമ്പ് ഉപയോഗിക്കാതിരുന്നാൽ വേഗം തുരുമ്പിക്കും എന്ന്, അതുപോലെ തന്നെ നിങ്ങളുടെ കഴിവുകളും ഉപയോഗിക്കാതിരുന്നാൽതീർച്ചയായും അത് കുറയുക തന്നെ ചെയ്യും.
- സ്വയം കുറ്റപ്പെടുത്തൽ ചെയ്യരുത്. നെഗറ്റീവായി കാര്യം നടന്നാൽ അതിന്റെ കാരണക്കാരൻ താനാണെന്ന് നെഗറ്റീവായി ചിന്തിക്കുന്ന പലരും ഉണ്ട്. ഇത് വളരെ മോശമായ വികാരമാണ്.സ്വയം ക്ഷമിക്കുകയോ മനസ്സിലാക്കുകയും ചെയ്യുന്ന പ്രവണത നിങ്ങളിൽ ഉണ്ടാകണം.
- നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ വേണ്ടി ഏറ്റവും മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. മൈൻഡ് ഫുൾനെസ് പോലുള്ള മെഡിറ്റേഷൻ ചെയ്യുകയാണെങ്കിൽ പോസിറ്റീവ് തിങ്കിങിലേക്ക് വളരെ പെട്ടെന്ന് പോകാൻ സാധിക്കും. വേറൊരു ടെക്നിക്കാണ് നെഗറ്റീവ് ആയി ഒരു ഇമേജ് വന്നു കഴിഞ്ഞാൽ ഒരു ഡീപ് ബ്രീത് എടുത്തു നിങ്ങളുടെ വിശ്വാസത്തെ കൺട്രോള് ചെയ്യുന്നത് വലിയ മാറ്റം കൊണ്ടുവരാൻ സഹായിക്കും. ടെൻഷൻ ഉണ്ടാകുന്ന സമയത്ത് ഡീപ്പ് ബ്രീത്ത് എടുത്ത് ശ്വാസ ഉച്ഛാസം ചെയ്യുന്നത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
- നല്ല ഉപദേശകന്മാരിൽ നിന്നും ഉപദേശങ്ങൾ തേടുക. നെഗറ്റീവ് ആയ ചിന്തകൾ ഉണ്ടെങ്കിൽ എക്സ്പെർട്ട് ആയ ആളുകളിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. ആരുടെയെങ്കിലും അടുത്തുപോയി ചോദിക്കുക എന്നതല്ല കഴിവുള്ള ഉപദേശങ്ങൾ തേടാൻ യോഗ്യരായ ആളുകളുടെ അടുത്തുപോയി ഉപദേശങ്ങൾ ആരായുക എന്നതാണ് പ്രധാനം. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഒരു പരിധിവരെ നെഗറ്റീവ് ചിന്തകൾ മാറി പോസിറ്റീവ് ചിന്തകളിലേക്ക് കൊണ്ടുവരാൻ ബിസിനസുകാരന് സാധിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.