- Trending Now:
അയൽപക്കത്തെ പരിപാലിക്കാതെ കാടുകയറിക്കിടന്ന പറമ്പിൽ നിന്നും പാമ്പുകടിയേറ്റ് തൃശ്ശൂർ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്തിലെ 3 വയസ്സുകാരൻ മരണപ്പെട്ട ദാരുണസംഭവത്തെത്തുടർന്ന് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 32757/2022 എന്ന റിട്ട് പെറ്റീഷന്റെ വിധിന്യായത്തിനനുസൃതമായിട്ടാണ് തദ്ദേശ സ്വയംഭരണ (ഡിഎ) വകുപ്പ് ഈ സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.
പ്രസ്തുത സർക്കുലർ അനുസരിച്ച് അയൽപക്കത്തിന് ഭീഷണിയായ വൃക്ഷങ്ങളും പാഴ്ച്ചെടികളും അടിക്കാടും വെട്ടി പറമ്പുകൾ വൃത്തിയാക്കുന്നതിന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം ഉടമസ്ഥൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനം തന്നെ പ്രവൃത്തികൾ തീർക്കേണ്ടതാണെന്നും ആയതിന്റെ ചെലവ് ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽ നിന്നോ ഈടാക്കേണ്ടതാണെന്നും ഇക്കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കി എടുക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. നം ഡിഎ/165/2023 - ത സ്വ ഭ വ എന്ന നമ്പറിൽ 12-05-2023 നാണ് ഈ സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.