- Trending Now:
കൊല്ലം: ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അഫ്സാന പർവീൺ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് ചേമ്പറിൽ ചേർന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. വ്യാപാര സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി പരിശോധന നടത്തണമെന്നും നിർദേശം നൽകി. ഉത്തരേന്ത്യയിലെ പ്രളയമാണ് വിലക്കയറ്റത്തിന് കാരണമെന്നും ഓണത്തിന് മുമ്പ് പച്ചക്കറിയുടെ വിലയിൽ കുറവുണ്ടാകുമെന്നും വ്യവസായ പ്രതിനിധികൾ അറിയിച്ചു. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻകുമാർ, ഇക്കണോമിക്സ്- സയൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ വിജയകുമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.