Sections

മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സിലൂടെ ജീവിതവിജയം നേടാം

Friday, Sep 06, 2024
Reported By Soumya
Success in life can be achieved through the mindset of embracing change

ജീവിതം എന്നും ഒരുപോലെ ആയിരിക്കില്ല. ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്നുള്ള പഴഞ്ചൊല്ല് വളരെ പ്രശസ്തമാണല്ലോ. ജീവിതത്തിൽ പല മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഉൾക്കൊള്ളാൻ കഴിയാതെ തകർന്നു പോകുന്നവരാണ് നമ്മളിൽ പലരും. മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളണം എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

മാറ്റങ്ങൾ ഗുണകരമായതോ അല്ലാത്തതോ ആകാം. പക്ഷേ മാറ്റങ്ങളെ സമൂഹം അംഗീകരിച്ചേ മതിയാകൂ. പണ്ട് നടന്നുകൊണ്ടിരുന്നത് പോലെ എപ്പോഴും ജീവിക്കണം എന്നുള്ള ചിലരുടെ ശാഠ്യങ്ങളാണ് പല പ്രശ്നങ്ങൾക്കും കാരണം. ഇതിൽ ഒരു കാരണം എപ്പോഴും കംഫർട്ടബിളായി ഇരിക്കാൻ ശ്രമിക്കുക എന്നതാണ്. ഒരു കാര്യം നിങ്ങളുടെ ശീലമായി കഴിഞ്ഞാൽ അറിയാതെ തന്നെ അത് ആവർത്തിച്ചു പോകും. ഡ്രൈവിംഗ് എന്ന് പറയുന്നത് അനായാസകരമായ ഒരു കാര്യമല്ല,പക്ഷേ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഇതുപോലെയാണ് പല കാര്യങ്ങളും. ആദ്യം വളരെ പ്രയാസമുള്ളതാണെന്ന് തോന്നുമെങ്കിലും പിന്നീട് അതൊരു ശീലമാക്കി മാറ്റിയാൽ അത് നിങ്ങൾക്ക് തുടർച്ചയായി കൊണ്ടുപോകാൻ സാധിക്കും. മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ വന്നുകൊണ്ടിരിക്കും അതിനെ എത്രയും പെട്ടെന്ന് നിങ്ങളുടെ ഒരു ശീലമാക്കി മാറ്റുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. ഉദാഹരണമായി പണ്ട് കാലങ്ങളിൽ ജോലി ചെയ്യുന്നത് ഫയലുകളിലാണ് സൂക്ഷിച്ചിരുന്നത് എന്നാൽ ഇന്ന് അത് കമ്പ്യൂട്ടറുകളിൽ ആയി മാറിയിട്ടുണ്ട്. കമ്പ്യൂട്ടറിലോട്ട് മാറിയ സമയത്ത് ചില ആളുകൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,ഇത് വളരെ പാടാണ് എന്ന് പറഞ്ഞ ഒരു അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ലോകം മുഴുവനും കമ്പ്യൂട്ടർ പഠിക്കുകയും എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറുകളിൽ ആയി മാറുകയും ചെയ്തപ്പോൾ പലരും അത് ചെയ്യാൻ നിർബന്ധിതരായി മാറി. എന്നാൽ അന്ന് വളരെ ബുദ്ധിമുട്ടാണ് കമ്പ്യൂട്ടർ എന്ന് പറഞ്ഞ പല ആളുകൾക്കും ഇന്ന് വളരെ ഈസി ആയിട്ടുള്ള ഒരു കാര്യവുമായി മാറിയിട്ടുണ്ട്. അപ്ഡേഷൻ വളരെ പ്രധാനപ്പെട്ട ഒന്നാണ് അത് ജീവിതത്തിൽ ആയാലും തൊഴിൽപരമായാലും മറ്റെന്ത് കാര്യങ്ങളിൽ ആയാലും നിങ്ങൾ അത് ചെയ്തേ പറ്റൂ. സമൂഹം മാറുന്നതിനനുസരിച്ച് അതിനൊപ്പം യാത്ര ചെയ്തില്ല എങ്കിൽ നിങ്ങൾ സമൂഹത്തിൽ നിന്നും തുടച്ചുനീക്കപ്പെടും എന്നതാണ് സത്യം. ഇതിൽ ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങള.

  • സ്ഥിരമായി ഒരു ആഹാരം തന്നെ കഴിക്കാൻ പാടില്ല.
  • വ്യത്യസ്തമായ ആഹാരങ്ങൾ കഴിക്കാൻ ശീലിക്കണം.
  • ഇടയ്ക്ക് വീട്ടിൽ നിന്നും മാറി താമസിക്കാൻ തയ്യാറാകണം. ഉദാഹരണമായി കറണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ പോയി താമസിക്കുക, മൊബൈൽ നെറ്റ്വർക്ക് കിട്ടാത്ത സ്ഥലങ്ങളിൽ പോയി രണ്ടു ദിവസം താമസിക്കുക, തറയിൽ കിടന്നുറങ്ങുക ഇങ്ങനെയുള്ള കാര്യങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുവാൻ തയ്യാറാകണം.
  • നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ കുറച്ചു ദിവസത്തേക്ക് ഉപേക്ഷിച്ചുകൊണ്ട് ജീവിക്കുക. ഉദാഹരണമായി മൊബൈൽ എല്ലാവർക്കും അത്യാവശ്യമുള്ള കാര്യമാണ് രണ്ടുദിവസത്തേക്ക് മൊബൈൽ എടുക്കില്ല എന്ന് വിചാരിച്ചു കൊണ്ട് ജീവിക്കാൻ വേണ്ടി ശ്രമിക്കുക, ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചില ആപ്ലിക്കേഷനുകൾ മൊബൈലിൽ ഉണ്ടായിരിക്കും ഈ ആപ്ലിക്കേഷനുകൾ കുറച്ച് ദിവസത്തേ അൺഇൻസ്റ്റാൾ ചെയ്തു കൊണ്ട് നോക്കുക.
  • ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ മാറ്റി വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിക്കാൻ വേണ്ടി ശ്രമിക്കുക.
  • വ്യത്യസ്തമായ സ്ഥലങ്ങളിലും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിലും ജീവിക്കാൻ ശ്രമിക്കുക.
  • കഠിനമായ മലകൾ കയറുക.

ഇങ്ങനെയുള്ള കാര്യങ്ങൾ വ്യത്യസ്തമായ പരിശീലന പദ്ധതികൾ ആണ്. ഇവയൊക്കെ നിങ്ങളുടെ കൺഫർട്ടബിൾ സോണിൽ നിന്നും മാറി ചിന്തിക്കുന്ന കാര്യങ്ങളാണ്. ഇത് ജീവിതത്തിൽ ഇടയ്ക്കിടയ്ക്ക് മാറ്റി ചെയ്യുക. ലോകത്ത് മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള മനസ്ഥിതി സ്വാഭാവികമായും നിങ്ങൾക്കുണ്ടാകും. ഇങ്ങനത്തെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.