- Trending Now:
ബിസിനസ് ചെയ്യുമ്പോള്‍ വരുമാനവും അതോടൊപ്പം ലാഭവും നേടിയാലേ ബിസിനസ് വളര്‍ച്ചയിലാണെന്ന് പറയാന്‍ സാധിക്കൂ.ബിസിനസ്സ് ചെയ്യുന്ന ഓരോ സംരംഭകനും ബിസിനസ്സില്‍ ലാഭമുണ്ടാക്കുന്നതിനായി വ്യക്തമായ ഒരു സ്ട്രാറ്റജി ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ചേരുംപടി ചേര്‍ക്കുന്ന പോലെ വ്യത്യസ്ത കാര്യങ്ങളെ കൂട്ടിയോജിപ്പിച്ചു മുന്നോട്ട് പോകുന്തോറും വളര്‍ച്ച ഉണ്ടായിക്കൊണ്ടേയിരിക്കും. ഒരു സ്ഥാപനത്തില്‍ വളര്‍ച്ചക്ക് ആവശ്യമായി ശ്രദ്ധിക്കേണ്ടതും പ്രാധാന്യം നല്‍കേണ്ടതുമായ ചില കാര്യങ്ങള്‍ നമുക്ക് ഇന്ന് പരിചയപ്പെടാം.
മാര്‍ക്കറ്റിംഗിലെ കഴിവ്
മാര്‍ക്കറ്റിംഗ് ബിസിനസിനെ കുറിച്ച് ചിന്തിക്കുമ്പോഴേ കേട്ടുപരിചയിച്ചു തുടങ്ങുന്ന വാക്കാണ്.നിലവില്‍ നിങ്ങളുടെ സേവനങ്ങള്‍ കൈപ്പറ്റുന്ന ഉപഭോക്താക്കള്‍ അല്ലാതെ, പുതിയതായി നിങ്ങളുടെ സ്ഥാപനത്തിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ചെയ്യുന്ന മാര്‍ക്കറ്റിങ് പ്രൊമോഷന്‍, നിങ്ങള്‍ നല്‍കുന്ന വിവരങ്ങളെ മുന്‍നിര്‍ത്തി നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന ആളുകളില്‍ നിന്നും എത്രപേരെ നിങ്ങളുടെ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളായി മാറ്റാന്‍ സാധിച്ചു, ഇതിനെയാണ് മാര്‍ക്കറ്റിംഗ് പ്രോസസ്സ് എന്ന് പറയുന്നത്. ഇത്തരത്തില്‍ നിങ്ങളെ സമീപിച്ച ഉപഭോക്താവിന് മികച്ച കസ്റ്റമര്‍ സര്‍വ്വീസ് നല്‍കികൊണ്ട് ജീവിതകാലം മുഴുവനും ആ വ്യക്തിയെ നിങ്ങളുടെ ഉപഭോക്താവായി കൂടെക്കൂട്ടാന്‍ സംരംഭകന് സാധിക്കണം.
പ്രവര്‍ത്തന ക്ഷമത
ഒരു സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ഏറ്റവും കൃത്യനിഷ്ഠതയോടുകൂടി സമയാനുസൃതമായി, എല്ലാ വിഭവങ്ങളെയും വേണ്ടരീതിയില്‍ ഉപയോഗിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത വര്‍ധിക്കുകയുള്ളു. ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം ഉണ്ടാകുന്ന ഏതൊരു സ്ഥാപനവും പ്രവര്‍ത്തനക്ഷമതയോടുകൂടിയാണ് മുന്നോട്ട് പോകുന്നത് എന്ന് നിസ്സംശയം പറയാം.
സാമ്പത്തികക്ഷമത
സംരംഭത്തില്‍ നടക്കുന്ന എല്ലാ വരവ് ചിലവ് കണക്കുകളെയും കൃത്യമായി എഴുതിത്തിട്ടപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴും വ്യക്തത ഉണ്ടായിരിക്കണം. സ്ഥാപനത്തിന് അനുയോജ്യമായ സാമ്പത്തിക സ്റ്റെമെന്റുകള്‍, ബാലന്‍സ്ഷീറ്റ്, അതുപോലെതന്നെ വ്യക്തമായ ഒരു ക്യാഷ്ഫ്‌ളോ സിസ്റ്റം എന്നിവ സ്ഥാപനത്തില്‍ പരിപാലിച്ചുപോരേണ്ടത് അത്യാവശ്യമാണ്. അതായത് സ്ഥാപനത്തില്‍ കൃത്യമായ ഒരു സാമ്പത്തിക അച്ചടക്കം പരിപാലിക്കേണ്ടത് വളര്‍ച്ചക്ക് അത്യാവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.