Sections

മികച്ച ഉപഭോക്തൃ സേവനങ്ങളുമായി അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി ഇപ്പോൾ തൃശ്ശൂരിലും

Friday, Apr 21, 2023
Reported By admin
business



 
തൃശ്ശൂർ: മികച്ച ഉപഭോക്തൃ സേവനം ലക്ഷ്യമിട്ട് അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി (Accovet ) തൃശൂർ കൊരട്ടിയിൽ പുതിയ പുതിയ ഓഫീസ് ആരംഭിച്ചു. ഇൻഫോ പാർക്ക് റോഡിലുള്ള തോംസൺ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. അക്കോവെറ്റ് എംഡി അരുൺ ദാസ് ഹരിദാസും ഡയറക്ടർ രമ്യ അരുണും ചേർന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റ് ശങ്കർ അച്യുതൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ജിനു ജസ്റ്റിൻ, ലീഗൽ അഡൈ്വസർ നാൻസി പ്രഭാകർ, തൃശ്ശൂർ ബ്രാഞ്ച് ഹെഡ് സനിത രാജീവ്, കോഴിക്കോട് ബ്രാഞ്ച് ഹെഡ് ഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

'തൃശ്ശൂർ ജില്ലയിൽ നിന്നും ഞങ്ങൾക്ക് നിരവധി ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്. അവർ ഇത് വരെ എറണാകുളം അല്ലെങ്കിൽ കോഴിക്കോട് ഓഫീസുമായാണ് ബന്ധപ്പെട്ടിരുന്നത്. അവരുടെ സൗകര്യവും കൂടാതെ മുന്നോട്ടുള്ള യാത്രയിൽ ഇവിടെ മികച്ച ക്ലൈന്റുകളെ ലഭിക്കുമെന്നുള്ളത് കൊണ്ടാണ് ഇവിടെ ഓഫീസ് ആരംഭിക്കാൻ തീരുമാനിച്ചത്. കൂടാതെ ഓഫീസിന്റെ നൂറു മീറ്റർ ചുറ്റളവിൽ തന്നെയാണ് കിൻഫ്രയും ഇൻഫോ പാർക്കും സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള കമ്പനികൾക്കും വ്യക്തികൾക്കും ഇനി മുതൽ ഞങ്ങളുടെ സേവനം ലഭ്യമാകും, എംഡി അരുൺദാസ് ഹരിദാസ് പറഞ്ഞു. 

സ്റ്റാർട്ടപ്പ് സപ്പോർട്ട്, രജിസ്ട്രേഷനുകൾ, ഓഡിറ്റ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗൽ കംപ്ലയൻസസ്, അഷ്വറൻസ് സർവീസസ്, ഐപിആർ രജിസ്ട്രേഷൻ, ചിട്ടി-നിധി രജിസ്ട്രേഷൻ മറ്റ് കംപ്ലയൻസുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്ന കമ്പനിയിൽ ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എൻജിഒ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുമുള്ള ഉപയോക്താക്കൾ ഉണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന് തൃശ്ശൂർ കൂടാതെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.