Sections

അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അപ്രന്റീസ് ക്ലർക്ക്, പാലിയേറ്റീവ് നഴ്സ്, അസി. പ്രൊഫസർ, യോഗ ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Dec 23, 2023
Reported By Admin
Job Offer

അധ്യാപക നിയമനം

മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുളള എച്ച്.എസ്.ടി. മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കാണ് നിയമനം. ജനുവരി ഒന്നിന് (തിങ്കൾ) രാവിലെ 10.30 ന് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ : 0483 2766185, 9447320560, e-mail : thsmji@gmail.com.

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ). ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755.

അപ്രന്റ്റിസ് ക്ലർക്ക് നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രന്റ്റിസ് ക്ലർക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്. യോഗ്യത.: ബിരുദം, ഡി സി എ/ സി ഒ പി എ. മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉണ്ടായിരിക്കണം. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്. ഫോൺ 04742794996.

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. യോഗ്യത - എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകൾ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം എസ് എസ് എൽ സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎൻബി സർട്ടിഫിക്കറ്റ്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്. ടിസി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. വിലാസം തെളിയിക്കുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്. പാസ്പോർട്ട് സൈസ് ഫോട്ടോ -1.

ടെക്നിക്കൽ അസ്സിസ്റ്റന്റ് നിയമനം

പുനലൂർ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റൻഡ് തസ്തികയിലേക്ക് കരാർ നിയമനം. നിയമനകാലാവധി : ഒരു വർഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സർവ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. വേഡ് പ്രോസസിങിൽ (മലയാളം,ഇംഗ്ലീഷ്) സർക്കാർ അംഗീകൃത കോഴ്സ് പാസായിരിക്കണം. ഒറിജിനൽ രേഖകൾ, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോൺ- 0474-2790971.

യോഗ ഇൻസ്ട്രക്ടർ കോഴ്സ്: സീറ്റ് ഒഴിവ്

ആലപ്പുഴ: സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേ രളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ സൗജന്യമായ യോഗ ഇൻസ്ട്രക്ടർ കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8289810279, 8921636122

പാലിയേറ്റീവ് കെയർ നഴ്സ് നിയമനം

ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ- ഇന്റർവ്യൂ നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത: ബി.എസ്സി. നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് , ബി.സി.സി.പി.എൻ. അല്ലെങ്കിൽ എ.എൻ.എം, ബി.സി.സി.പി.എൻ അല്ലെങ്കിൽ സി.സി.സി.പി.എൻ. വിവരങ്ങൾക്ക്: 0477271061

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഡി.എം അല്ലെങ്കിൽ ഡി.എൻ.ബി., മൂന്ന് വർഷത്തെ അധ്യാപനം പരിചയം, എസ്.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 29 രാവിലെ 11ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ആയുർവ്വേദ നഴ്സ് നിയമനം; അഭിമുഖം ജനുവരി 3 ന്

നാഷണൽ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുർവേദ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ആയുർവേദ നേഴ്സിനെ നിയമിക്കുന്നു. യോഗ്യത എ.എൻ.എം കോഴ്സ് പാസായിരിക്കണം/ ഒരു വർഷത്തിൽ കുറയാത്ത സർക്കാർ അംഗീകൃത ആയുർവേദ നേഴ്സ് കോഴ്സ് പാസായിരിക്കണം. ഉയർന്ന പ്രായ പരിധി 40 വയസ്സ്. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ജനുവരി 3 ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 8113028721.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റർ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവർത്തനം, ജി.ആർ.സി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലർ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. ഫോൺ: 0487 2375756.

അക്കൗണ്ട്സ് അസിസ്റ്റന്റ് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് തലത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് കാസർകോട് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് (ഡിഗ്രി, ബികോം /ഡിപ്ലോമ ഇൻ അക്കൗണ്ട്സ്, 3 വർഷത്തെ പ്രവൃത്തി പരിചയം) ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫോർ പി.എം.എം.വി.വൈ വർക്ക് (വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഡാറ്റ എൻട്രി പരിജ്ഞാനം (മലയാളം/ഇംഗ്ലീഷ് ) മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 27ന് രാവിലെ പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. കാസർകോട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. പ്രായപരിധി40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04994 293060.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ ഒഴിവ്

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസർകോട് ഡിവിഷൻ ഓഫീസിന് കീഴിൽ മഞ്ചേശ്വരം, കാസർകോട്, ഓഫീസുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളുടെ ഒഴിവ്. ഐ.ടി.ഐ സിവിൽ യോഗ്യതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. മൂന്ന് മാസത്തേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷ ഇമെയിൽ മുഖേനയോ നേരിട്ടോ 2024 ജനുവരി അഞ്ചിനകം ലഭിക്കണം. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ജനുവരി പത്ത് ബുധനാഴ്ച്ച രാവിലെ 11ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസർകോട് ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഇമെയിൽ eekgd.hed@kerala.gov.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.