- Trending Now:
തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന് എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലും ഓഫീസ് ഉണ്ട്
തിരുവനന്തപുരം: ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്ത അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി മൂന്നാം വര്‍ഷത്തിലേക്ക് കടന്നു. ഒരു ബിസിനസ് തുടങ്ങുവാനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാനും ആവശ്യമായ കാര്യങ്ങള്‍ അക്കോവെറ്റില്‍ നിന്ന് ലഭിക്കും. സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷന്‍, ബിസിനസ് പ്രൊജക്റ്റ് പ്ലാന്‍, ബിസിനസ് ബജറ്റ്, ബുക്ക് കീപ്പിങ്, ഓഡിറ്റിംഗ്, നികുതി സംബന്ധമായ സേവനങ്ങള്‍ തുടങ്ങിയ പലവിധ സേവനങ്ങള്‍ അക്കോവെറ്റ് ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന് എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലും ഓഫീസ് ഉണ്ട്.
അരുൺദാസ് ഹരിദാസ് - എംഡി, സിഎഫ്ഒ, അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി
'കഴിഞ്ഞ മൂന്ന് വര്‍ഷത്തനുള്ളില്‍ തന്നെ ആയിരത്തിലധികം സംരംഭങ്ങളെയും സംരംഭകരേയും ഞങ്ങള്‍ക്ക് ലഭിക്കുകയും അവര്‍ക്കെല്ലാം തൃപ്തികരമായ സേവനങ്ങള്‍ നല്‍കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു ബിസിനസിന് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയുന്ന വിദഗ്ദ്ധര്‍ ഞങ്ങളുടെ കമ്പനിയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഞങ്ങളെ സമീപിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. കൂടാതെ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് മികച്ച ജോലി നല്‍കുക എന്നതാണ് ലക്ഷ്യം,' അക്കോവെറ്റ് എംഡിയും സിഎഫ്ഒയുമായ അരുണ്‍ദാസ് ഹരിദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.