- Trending Now:
കൊച്ചി: അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ് (എസിസിഎ)120-ാം വാർഷികം ആഘോഷിക്കുന്നു. 1904 നവംബർ 30ന് ലണ്ടനിൽ എട്ട് അക്കൗണ്ടൻറുമാരുടെ ഒരു ഗ്രൂപ്പ് സ്ഥാപിച്ച അസോസിയേഷൻ ഇന്ന് 180 രാജ്യങ്ങളിലായി 252500 അംഗങ്ങളും 526000 ഭാവി അംഗങ്ങളുമായി ആഗോള നെറ്റ് വർക്കായി വളർന്നു.
ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള കഴിവുറ്റതും പ്രതിബദ്ധതയുള്ളതുമായ അംഗങ്ങളുടെ ഒരു സമൂഹം തങ്ങൾക്കുണ്ടെന്നും ഇവർ വിജയകരമായ കരിയർ ഏറ്റെടുക്കുകയും എണ്ണമറ്റ ബിസിനസുകളിലും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും പോസിറ്റീവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുവെന്ന് എസിസിഎ ഇന്ത്യ ഡയറക്ടർ സജിദ് ഖാൻ പറഞ്ഞു. നമ്മുടെ രാജ്യത്തിനും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ആഗോള സംഘടനയായി എസിസിഎ മാറിയിരിക്കുന്നു. 1904ൽ സ്ഥാപിതമായപ്പോൾ ഇത്രയും നേട്ടങ്ങളുണ്ടാക്കുമെന്ന് ആരും പ്രവചിച്ചിട്ടുണ്ടാകില്ല. നവീകരണത്തിൻറെയു വളർച്ചയുടെയും കഥയാണ് തങ്ങളുടേത്, എസിസിഎ പ്രസിഡൻറ് അയ്ല മജീദ് പറഞ്ഞു. എല്ലാറ്റിനുമുപരിയായി ഒരുപാട് ആളുകളുടെ കരിയർ ആരംഭിച്ചതിൻറെയും ജീവിതങ്ങൾ രൂപാന്തരപ്പെട്ടതിൻറെയും സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചതിൻറെയും കഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടുത്തു നടന്ന എജിഎമ്മിലാണ് അയ്ല മജീദിനെ പ്രസിഡൻറായും മെലാനി പ്രോഫിറ്റിനെ ഡെപ്യൂട്ടി പ്രസിഡൻറായും ഡാറ്റുക് മൊഹദ് ഹസനെ വൈസ് പ്രസിഡൻറായും തെരഞ്ഞടുത്തത്. എസിസിഎയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് പ്രധാന സ്ഥാനങ്ങളിലും വനിതകൾ എത്തുന്നത്.1909ൽ ആദ്യമായി വനിതയ്ക്ക് അംഗത്വം നൽകിയ പ്രൊഫഷണൽ അക്കൗണ്ടൻസി സമിതിക്ക് ഇത് മറ്റൊരു നാഴികക്കല്ലാണ്.
മെയ് മാസത്തിൽ അംഗസംഖ്യ രണ്ടുരലക്ഷം കടന്നു. സെപ്റ്റംബറിൽ സുസ്ഥിരതയിൽ പുതിയ പ്രൊഫഷണൽ ഡിപ്ലോമ ആരംഭിച്ചു. ഈ മാസം ആദ്യം യുഎൻ ട്രേഡ് ആൻഡ് ഡെവലപ്മെൻറ് ഇൻറർനാഷണൽ സ്റ്റാൻഡേർഡ്സ് ഓഫ് അക്കൗണ്ടിംഗ് ആൻഡ് റിപ്പോർട്ടിംഗിൻറെ (ഐഎസ്എആർ) ഹോണേഴ്സ് 2024ൻറെ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രത്യേക നാമനിർദ്ദേശം ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.