- Trending Now:
അറുപതോളം ഉല്‍പന്നങ്ങളാണ് കുടുംബശ്രീ ബസാറില്‍ വില്‍പനയ്ക്കുള്ളത്
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി കണ്ടെത്താന്‍ ബാലുശ്ശേരിയില്‍ കുടുംബശ്രീ ബസാറിന് തുടക്കം. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ മുഖാന്തരം ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ കുടുംബശ്രീ ബസാറില്‍ നിന്നും വാങ്ങാം. പ്രാദേശിക സാമ്പത്തിക വികസനം മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ ആരംഭിച്ച ബസാര്‍ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അച്ചാര്‍, കറിപൗഡര്‍, വെളിച്ചെണ്ണ, സ്‌ക്വാഷ്, പേപ്പര്‍ പേനകള്‍, സോപ്പ്, മറ്റ് നാടന്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ബസാറില്‍ ലഭ്യമാകും. രുചിയും ഗുണമേന്മയും ഉറപ്പുവരുത്തിയ ഉല്‍പന്നങ്ങളാണ് ബസാര്‍ വഴി ലഭ്യമാക്കുക. അറുപതോളം ഉല്‍പന്നങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാറില്‍ വില്‍പനയ്ക്കുള്ളത്.
എഴുന്നൂറോളം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ഇതിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക. അടുത്തഘട്ടത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റായി ബസാര്‍ ഉയര്‍ത്താനാണ് ലക്ഷ്യം. സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് 20 ലക്ഷം രൂപയും എന്‍.ആര്‍.എല്‍.എം ഫണ്ടായ 20 ലക്ഷവുമാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.